ചെറുപ്പത്തിൽ മദ്രസയിൽ പോയിട്ടുണ്ട്, വീട്ടമ്മയായി കഴിയേണ്ടതായിരുന്നു; പെരുന്നാളും ഓണവും ഒരുമിച്ച് ആഘോഷിക്കുന്ന കുടുംബമാണ്: അനു സിത്താര

359

നൃത്തവേദിയിൽ നിന്നും മലയാള സിനമയിൽ എത്തി വളരെ കുറച്ചു കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനു സിത്താര. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.

പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, മാമാങ്കം, ദി ട്വൽത്ത് മാൻ, തുടങ്ങി നരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അനു സിത്താര ചെയ്തു.

Advertisements

ഇപ്പോഴിതാ ഒരു പ്രമുഖ ചാനലുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വളരെ സ്‌നേഹത്തോടെയും ഒത്തൊരുമയോടെയും കഴിയുന്ന ഒരു കുടുംബമാണ് തങ്ങളുടേത് എന്ന് താരം വീണ്ടും വെളിപ്പെടുത്തുകയാണ്.

ALSO READ- അയാൾക്ക് വേണ്ടി മതം മാറി; എല്ലാവരെയും ഉപേക്ഷിച്ച് അയാളുടെ കൂടെ ചെന്നു; എന്നോട് എങ്ങനെ ഈ ദ്രോഹം ചെയ്യാൻ തോന്നിയെന്ന് അറിയില്ല; ശ്രീവിദ്യ അന്ന് പറഞ്ഞത്

തൻരെ കുടുംബം ഓണവും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിക്കാറുണ്ടെന്നും ഒരുമിച്ചാണ് ഭക്ഷണം വയ്ക്കുന്നതെന്നും താരം പറയുകയാണ്. ചെറുപ്പത്തിൽ താൻ മദ്രസ്സയിൽ പോയിട്ടുണ്ടെന്നും തന്നെ മദ്രസ്സയിൽ കൊണ്ടുപോയിരുന്നത് മുത്തശ്ശൻ ആണെന്നും അനുസിത്താര പറയുകയാണ്.


തന്റെ അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. വിശേഷ ദിവസങ്ങളിൽ അമ്മാമ്മ സദ്യ ഒരുക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും എന്നും അനു സിത്താര പറയുന്നു. രാവിലെ ഉപ്പിലിട്ട നെല്ലിക്കയും വാങ്ങി കഥയും പറഞ്ഞ് മദ്രസ്സയിൽ പോയ കാലത്തെ കുറിച്ചും അനു സിത്താര പറയുന്നുണ്ട്.

ALSO READ- അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് ചെയ്യുന്നത് കാണിക്കാനും ഒന്നും എന്നെ കിട്ടില്ല: മഡോണ സെബാസ്റ്റ്യൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

അഭിനേത്രിയാകുന്നതിന് മുൻപ് തന്നെ താരം നർത്തകിയായിരുന്നു. 2015 ൽ ആയിരുന്നു താരം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് കൊണ്ട് വന്നത് തന്റെ ഭർത്താവ് ആണെന്നും താരം പറയുകയാണ്.

Advertisement