ഇത് അനുഷ്‌ക ഷെട്ടി തന്നെയോ? മീഡിയകളിൽ നിന്നും ഒളിച്ചുനടക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഒപ്പം ബോ ഡി ഷെ യ് മിങും!

424

വർഷങ്ങളായി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. തമിഴ്, തെലുങ്ക് സിനിമ ഇൻഡസ്ട്രിയൽ സജീവമായി നിൽക്കുന്ന താരം ബാഹുബലി എന്ന ബ്രാഹ്‌മണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടും ജനപ്രീതി നേടിയെടുത്തിരുന്നു. ബാഹുബലി സീരിസിലെ ദേവസേന എന്ന രാജ്ഞിയുടെ വേഷത്തിൽ ഗംഭീര പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചത്.

ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രമാണ് താരത്തെ ഇന്ത്യയിലെ താരമൂല്യ നായികമാരിൽ ഒരാളാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റു താരസുന്ദരിമാരിൽ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. അരുന്ധതി, രുദ്രമ്മദേവി, ഭാഗ്മതി എന്നിങ്ങനെ നിരവധി ശക്തമായ സ്ത്രീ വേഷങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

2017ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഏറ്റവും ഒടുവിലായി നിശബ്ദം എന്ന ചിത്രത്തിലാണ് താരം എത്തിയത്. അതും ഓ ടി ടി റിലീസ് ആയിരുന്നു. താരം കരിയറിലെ ഏറ്റവും ഉയരത്തിൽ നിൽക്കവെയാണ് പൊടുന്നനെ അപ്രത്യക്ഷയായത്. പിന്നീട് വലിയ സിനിമകളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ബാഹുബലിക്ക് ശേഷം സെലക്ടീവായി തിരക്കഥകളെ സമീപിച്ചതാണ് താരത്തിന് സിനിമകൾ കുറയാൻ കാരണമായത്.

ALSO READ- ചെറുപ്പത്തിൽ മദ്രസയിൽ പോയിട്ടുണ്ട്, വീട്ടമ്മയായി കഴിയേണ്ടതായിരുന്നു; പെരുന്നാളും ഓണവും ഒരുമിച്ച് ആഘോഷിക്കുന്ന കുടുംബമാണ്: അനു സിത്താര

ഇക്കാലത്ത് താരത്തിന്റെ ഫോട്ടകളൊന്നും സോഷ്യൽമീഡിയയിൽ എത്തിയിരുന്നില്ല. എല്ലാ മേഖലകളിൽ നിന്നും ഒഴിഞ്ഞുമാറി കഴിയുകയായിരുന്നു അനുഷ്‌ക. എന്നാലിപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്

കഴിഞ്ഞ ദിവസം മഹാശിവരാത്രിയുടെ ഭാഗമായി അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് അനുഷ്‌കയുടെ മാറിയ രൂപത്തെ പുറംലോകത്തെത്തിയിരിക്കുന്നത്. അതിസുന്ദരിയായ താരം ഇന്ന് അൽപം തടിവെച്ചിട്ടുണ്ട്. ഇതോടെ താരത്തിന് നേരെ ബോഡി ഷെയ്മിങ് കമന്റുകളും നിറയുകയാണ്. യാണ്. ഇത് അനുഷ്‌ക ഷെട്ടി തന്നെയോ എന്നാണ് പലരും ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്.

ALSO READ- അയാൾക്ക് വേണ്ടി മതം മാറി; എല്ലാവരെയും ഉപേക്ഷിച്ച് അയാളുടെ കൂടെ ചെന്നു; എന്നോട് എങ്ങനെ ഈ ദ്രോഹം ചെയ്യാൻ തോന്നിയെന്ന് അറിയില്ല; ശ്രീവിദ്യ അന്ന് പറഞ്ഞത്

താരം ഇടയ്ക്ക് അഭിനയിച്ച് ഇഞ്ചി ഇടുപ്പഴകി (തെലുങ്കിൽ സൈസ് സീറോ) എന്ന ദ്വിഭാഷ ചിത്രത്തിന് വേണ്ടിയാണ് ശരീര ഭാരം കൂട്ടിയത്. എന്നാൽ പിന്നീട് തന്റെ പഴയ ശരീര പ്രകൃതത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ചെറിയ രീതിയിൽ വണ്ണം കുറച്ചിരുന്നെങ്കിലും ബാഹുബലി 2 ഉൾപ്പടെയുള്ള സിനിമകളിൽ എല്ലാം അനുഷ്‌കയുടെ വണ്ണം വിഎഫ്എക്സിൽ കുറച്ചാണ് കാണിച്ചതെന്നും അന്ന് പ്രചാരണമുണ്ടായിരുന്നു.

ഇപ്പോഴിതാ താരം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. നവീൻ പോളിഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അനുഷ്‌കയാണ് നായികയായി എത്തുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം താൻ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റർ അനുഷ്‌ക തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. അവിത രവാലി ഷെട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷൂട്ടിങ് ഉടനെ ആരംഭിക്കും.

Advertisement