നടനല്ല ഇനി സംവിധായകൻ! ഇന്ദ്രജിത്ത് സംവിധായകനാകുന്ന ആദ്യ സിനിമ ഒരുങ്ങുന്നു; നായകൻ മോഹൻലാൽ!

238

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനികളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇന്ദ്രജിത് നടനായി തിളങ്ങുന്നതിനിടെ പൃഥ്വിരാജ് സംവിധായകനും നിർമാതാവായുമെല്ലാം കഴിവ് തെളിയിച്ചുകഴിഞ്ഞു.

കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്ദ്രജിത്ത്. വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ എത്തിയ താരം പിന്നീട് നായകനായും കോമഡി താരമായും തിളങ്ങി. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രജിത്ത്.

Advertisements

ഇപ്പോഴിതാ നടനെന്ന തലത്തിൽ നിന്നും മാറി സംവിധാന ലോകത്തേക്ക് കടക്കുകയാണ് ഇന്ദ്രജിത്ത്. അനുജനായ പൃഥ്വിരാജ് സംവിധായകനായി തിളങ്ങിയതിന് പിന്നാലെയാണ് ഇന്ദ്രജിത്തും അതേ പാതയിൽ സഞ്ചരിക്കുന്നത്. താരത്തിന്റെ ആദ്യ സംവിധാനത്തിൽ എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ALSO READ- ഇത് അനുഷ്‌ക ഷെട്ടി തന്നെയോ? മീഡിയകളിൽ നിന്നും ഒളിച്ചുനടക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഒപ്പം ബോ ഡി ഷെ യ് മിങും!

പൃഥ്വിരാജിനെ പോലെ തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ മോഹൻലാലിനെ തന്നെ നായകനാക്കിയാണ് ഇന്ദ്രജിത്തും സിനിമ ഒരുക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് എന്നാണ് റിപ്പോർട്ട്.


പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ സിനിമയിൽ ഇന്ദ്രജിത്തും മോഹൻലാലും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവ് സംവിധായകനാകുമ്പോൾ ആ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.

ALSO READ- ചെറുപ്പത്തിൽ മദ്രസയിൽ പോയിട്ടുണ്ട്, വീട്ടമ്മയായി കഴിയേണ്ടതായിരുന്നു; പെരുന്നാളും ഓണവും ഒരുമിച്ച് ആഘോഷിക്കുന്ന കുടുംബമാണ്: അനു സിത്താര

ഇതിനിടെ, മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിടുന്നു എന്ന് നടൻ അർജുൻ സർജയും വെളിപ്പെടുത്തിയിരുന്നു. ഏറെ നാളായി മോഹൻലാലുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്നാണ് അർജുന്റെ വാക്കുകൽ.

Advertisement