പ്രിയപ്പെട്ട കൂട്ടുകാരിയുടെ മരണം ഏൽപ്പിച്ച വേദനയ്ക്ക് പിന്നാലെ ധർമ്മജൻ ബോൾഗാട്ടിയെ തീരാ ദുഖത്തിൽ ആക്കി അമ്മയുടെ വിയോഗം, താരത്തിന്റെ അമ്മ മരണപ്പെട്ടു, സങ്കടത്തിൽ ആരാധകരും

295

പ്രശസ്ത സിനിമാ താരവും മിമിക്രി ആർട്ടിസ്റ്റും കോൺഗ്രസ് നേതാവു മായി ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടൽ കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രി ക്കു ക യായിരുന്നു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിൽ ആയിരുന്നു.

കേരള എൻജിഒ എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ , അനുജ നെട്ടൂർ എന്നിവരാണ് മരുമക്കൾ. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ. ധർമജന്റെ അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തിനു പിന്നാലെയാണ് അമ്മയേയും നഷ്ടപ്പെടുന്നത്.

Advertisements

സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ധർമ്മജനെ തേടി മറ്റൊരു ദുഖവാർത്ത കൂടി എത്തിയിരിക്കുകയാണ്. താൻ ഏറെ സ്‌നേഹിക്കുന്ന അമ്മ മാധവിയെ ആണ് ധർമ്മജൻ ബോൾഗാട്ടിക്ക് നഷ്ടമായിരിക്കുന്നത്. സുബി സുരേഷിന്റെ മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധർമജൻ ബോൾഗാട്ടി.

Also Read
മക്കളുടെ തീരുമാനമല്ലേ എല്ലാം, കല്യാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, അഭിമാനം തോന്നുന്നു, പ്രണവിനെയും കല്യാണിയെയും കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

സുബിയ്ക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്. സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുക ആയിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്.

അപ്പോൾ തന്നെ ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു.

അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധർമജന് മറ്റൊരു ആഘാതമായി. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ബാദുഷ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂർ ശ്മശാനത്തിൽ തന്നെയാണ് ധർമജന്റെ അമ്മയുടെയും സംസ്‌കാരമെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

Also Read
കറുപ്പ് മോശമാണെന്നോ വെളുപ്പ് നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി അദ്ദേഹത്തിന്റെ സമാധാനം കളയരുത്, മമ്മൂട്ടിയെ പിന്തുണച്ച് ഷൈന്‍ ടോം ചാക്കോ

Advertisement