Home Entertainment

താൻ ആരാധിയ്ക്കുന്ന തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നായിക ഈ നടിയാണ്: വെളിപ്പെടുത്തലുമായി പ്രഭാസ്

1113

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സൂപ്പർതാരമാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ ഭാഷാഭേമന്യേ വൻ ആരാധക വൃന്ദത്തെയാണ് പ്രഭാസ് സൃഷ്ടിച്ചെടുത്തത്. 1000 കോടി ക്ലബ്ബിലെത്തിയ ബാഹുബലിക്ക് പിന്നാലെ എത്തിയ ബാഹുബലി 2 ഉം തകർപ്പൻ വിജയമായിരുന്നു നേടിയെടുത്തത്.

Advertisements

ബോളിവുഡ് താരം ശ്രദ്ധാ കപൂറിനൊപ്പം സാഹോ എന്ന പാൻ ഇന്ത്യൻ ചിത്രം ബോളിവുഡിലും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു. രാധേ ശ്യാം, ആദിപുരുഷ് എന്നിവയാണ് പ്രഭാസിൻറെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

അതേ സമയം താൻ ഏറ്റവും കൂടുതൽ ആരാധിയ്ക്കുന്ന നായിക ആരാണെന്ന് തുറന്നുപറയുകയാണ് നടൻ പ്രഭാസ്. തെന്നിന്ത്യൽ താര സുന്ദരി നയൻതാരയെ ആണ് താൻ ഏറ്റവും ആരാധിയ്ക്കുന്നത് എന്നാണ് പ്രഭാസ് പറയുന്നത്. ഒരു അഭിമുഖത്തിനിടക്കാണ് നയൻതാരയോടുള്ള ഇഷ്ടത്തെ കുറിച്ച് പ്രഭാസ് തുറന്നുപറഞ്ഞത്.

നയൻതാര ഉയർത്തുന്ന സ്‌ക്രീൻ സ്‌പേസും അഭിനയത്തിലുള്ള കഴിവും തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്നും താരം പറയുന്നു. 2007 ൽ പ്രദർശനത്തിനെത്തിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയൻതാരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു. ജോഗി എന്ന കന്നട സിനിമയുടെ റീമേക്കായിരുന്നു യോഗി.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാളം ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

ഒരുകാലത്ത് വെറും ഗ്ലാമർ താരമായി മാറ്റി നിർത്തപ്പെട്ട നടിയിൽ നിന്നും ഇന്ന് മറ്റ് അഭിനേതാക്കൾ കൊതിക്കുന്ന ഉയരത്തിലെത്താൻ താരത്തിന് സാധിച്ചു. ഇന്ന് നയൻതാര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ഒരു വർഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. പരസ്യ ചിത്രങ്ങളിൽ അതികം കാണാത്ത ഒരു നടി കൂടിയാണ് നയൻതാര.

Advertisement