എനിക്കുള്ളത് എന്റെ വീട്ടുകർ തരും, യുവയോ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല: സ്ത്രീധനത്തെ കുറിച്ച് മൃദുല വിജയ്

56

മലയാളം മിനിസ്‌ക്രീനിൽ സൂപ്പർഹിറ്റുകലായി മുന്നേറുന്ന പൂക്കാലം വരവായി, മഞ്ഞിൽ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും.

ഇരുവരും വിവാഹിതാരവാൻ പോകുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെ ആയിരുന്നു ഇവരുടെ ആരാധകർ ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം നടന്നത്.

Advertisements

നിശ്ചയം കഴിഞ്ഞത് മുതൽ വാർത്തകളിൽ നിറയാറുളള താരങ്ങളാണ് ഇരുവരും. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറിയിരുന്നു. ഇപ്പോൾ മൃദുല വിജയിയുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അഭിനയ രംഗത്ത് സജീവമാണ് ഇപ്പോഴും ഈ താരജോഡികൾ. എൻഗേജ്മെന്റ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം വിവാഹം എന്നാണ് മൃദുല വിജയ് മുൻപ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ജൂലായിൽ വിവാഹം ഉണ്ടാകുമെന്നും തിയ്യതി തീരുമാനിച്ചിട്ടില്ലെന്നുമാണ് നടി പറയുന്നത്.

അതേ സമയം വിവാഹത്തിനായുളള തയ്യാറാടെപ്പുകളിലാണ് താനെന്നും സ്ത്രീധനത്തെ കുറിച്ചും ഒക്കെ തപറന്നു പറയുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മൃദുല വിജയിയുടെ തുറന്നു പറച്ചിൽ.

സ്ത്രീധനത്തെ കുറിച്ചുളള ചോദ്യത്തിന് യുവയോ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു. എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാർ തരും. അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ യുവയുടെ വീട്ടുകാർ പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സ്ത്രീധനം ചോദിച്ചു വരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താൻ പണ്ടേ തീരുമാനിച്ചിരുന്നതായും മൃദുല പറയുന്നു.

അങ്ങോട്ട് പണം കൊടുത്ത് കല്യാണം കഴിക്കേണ്ട ഗതികേട് പെൺകുട്ടികൾക്കുണ്ടോ? നടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനമെന്നും മൃദുല പറഞ്ഞു. രണ്ട് ദിവസമായി കേൾക്കുന്ന വാർത്തകൾ ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചെറിയ പ്രായത്തിലുളള കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരിൽ മ, രണ പ്പെട്ടിരിക്കുന്നത്.

പെൺകുട്ടികളെ പഠിപ്പിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത. ചെറുപ്പം മുതൽ സ്വന്തം കാര്യം ചെയ്യാൻ പഠിക്കണം. വിവാഹം വരെ അച്ഛൻ നോക്കി, വിവാഹം കഴിഞ്ഞു ഭർത്താവും. ഇനി വിവാഹ മോചനം നേടി വന്നാൽ എന്നെ ആരുനോക്കും എന്ന ചിന്ത പാടില്ല. വിവാഹ മോചനം നേടി എന്ന് കരുതി ജീവിതം തീർന്നു എന്ന് പെൺകുട്ടികൾ കരുതരുത്. പഠിച്ച് ജോലി നേടി അന്തസോടെ ജീവിച്ചുകാണിക്കണമെന്നും മൃദുല പറയുന്നു.

വിവാഹം സിംപിൾ ആക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അമ്പലത്തിൽ വെച്ച് താലികെട്ടുക എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. പക്ഷേ അമ്മയ്ക്ക് എന്റെ വിവാഹത്തെ പറ്റി ചില സങ്കല്പങ്ങളുണ്ട്. അതുകൊണ്ട് എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിടുകയാണ്.

വിവാഹം രണ്ട് പേരുടെ മാത്രമല്ല. രണ്ടു കുടുംബാംഗങ്ങളുടെ ഒത്തുച്ചേരൽ അല്ലെ. എല്ലാവരുടെയും ഇഷ്ടത്തിന നുസരിച്ച് വിവാഹിതരാകാനാണ് ഞങ്ങളുടെ ആഗ്രഹമന്നും മൃദുല വെളിപ്പെടുത്തുന്നു.

Advertisement