അവളുടെ രാവുകളിൽ ഞാനാണ് നായിക എന്ന് ഞാൻ അറിഞ്ഞത് അപ്പോൾ മാത്രമാണ് ; വെളിപ്പെടുത്തലുമായി സീമ

144

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് നടീ സീമ. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടയായ സീമ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ നടി സിനിമകളിൽ സജീവമായിരുന്നു. ജയൻ, മമ്മൂട്ടി ഉൾപ്പെടെയുളള സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി സീമ അഭിനയിച്ചിരുന്നു.

സീമയുടെ ഭർത്താവ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.

Advertisements

ചിത്രത്തിലെ രാജി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവളുടെ രാവുകൾക്ക് ശേഷമാണ് സീമയ്ക്ക് മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. അതിന് ശേഷം മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങൾ സീമ അവതരിപ്പിചച്ചു.

സീമ ഏറെ ശ്രദ്ധ നേടിയ സിനിമയായ അവളുടെ രാവുകൾ 1978ൽ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ അവളുടെ രാവുകൾ എന്ന ചിത്രത്തെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്. താനാണ് ചിത്രത്തിലെ നായിക എന്ന് വളരെ വൈകിയാണ് അറിഞ്ഞത് എന്നാണ് സീമ പറയുന്നത്. ഒരു സുപ്രഭാതത്തിലാണ് ശശിയേട്ടൻ പറയുന്നത് അവളുടെ രാവുകളിലെ ഹീറോയിൻ താനാണെന്ന്.

Also Read
ക്ഷണിക്കപ്പെടാത്ത അതിഥി! ദിലീഷ് പോത്തനോടൊപ്പം നിൽക്കുന്ന കുടുംബ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ് ; എന്തോ ഒരു മണം അടിക്കുന്നുണ്ടെന്ന് ആരാധകർ

ഇയാളെന്താണ് ചെയ്യാൻ പോവുന്നതെന്ന് താൻ ആലോചിച്ചു. അങ്ങനെ മേക്കപ്പ് ടെസ്റ്റ് നടത്തി ഫോട്ടോ എടുത്തു. അതൊന്നും കൊള്ളില്ലെന്ന് ശശിയേട്ടൻ പറഞ്ഞു. വൈകീട്ട് തലയിലെ എണ്ണയെല്ലാം കളഞ്ഞ് മുടി കഴുകി വരാൻ പറഞ്ഞു. അങ്ങനെയെടുത്ത ഫോട്ടോ എല്ലാം നന്നായി.

ഷൂട്ടിംഗ് തുടങ്ങാൻ നേരത്ത് ശശിയേട്ടൻ പറഞ്ഞു, തീരുമാനമായിട്ടില്ല. നോക്കിയിട്ട് മാത്രമേ സീമ ഇതിൽ അഭിനയിക്കൂ എന്ന്. നായിക ആണെന്ന് ആരോടും പറയാതിരുന്നത് നന്നായി എന്ന് അപ്പോൾ തോന്നിയെന്ന് സീമ പറയുന്നു. തന്നെ നായികയാക്കി തന്നെ ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് കൂടെ അഭിനയിക്കുന്നവർ പറഞ്ഞപ്പോഴാണ് അറിയുന്നത്.

അത്തരമൊരു കഥാപാത്രം ചെയ്യുന്നതിൽ വിഷമമൊന്നും തോന്നിയില്ല, അഭിനയിക്കുകയല്ലേ എന്നാണ് ചിന്തിച്ചതെന്നും സീമ വ്യക്തമാക്കി. കൈരലി ചാനലിലെ ജെബി ജങ്ഷനിൽ പങ്കെടുത്തപ്പോഴാണ് സീമ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

അതേ സമയ ഐവി ശശിക്ക് പുറമെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങൾ സീമയ്ക്ക് ലഭിച്ചിരുന്നു. എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്.

Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും

ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹൻലാലിന്റെ ഒളിമ്പ്യൻ ആന്തോണി ആദം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴും അമ്മവേഷത്തിലും സഹനടിയായും താരം സിനിമയിൽ സജീവമാണ്.

Advertisement