അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയി, മതം മാറി, സിനിമയും കുടുംബവും ഉപേക്ഷിച്ചു, പിന്നീട് കാത്തിരുന്നത് ദുരന്തങ്ങൾ; നടി മാതുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

2041

മലയാളം അടക്കമുള്ള തെന്നിനത്യൻ ഭാഷകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയായിരുന്നു നടി മാതു. കന്നഡ സിനിമയിലൂടെ ബാലതാരമായെത്തിയ താരം പിന്നീട് ആരാധകരുടെ പ്രിയങ്കരിയായി നായിക നടിയായി മാറുക ആയിരുന്നു. സന്നദി അപ്പന്ന എന്ന 1977 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലൂടെയാണ് ബാലതാരമായി മാതു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

അതേ സമയം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സർക്കാരിന്റെ ആ വർഷത്തെ പുരസ്‌ക്കാരവും മാതു നേടിയെടുത്തിരുന്നു. നെടുമുടി വേണു സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ പൂരം എന്ന സിനിമയിസലൂടെ ആയിരുന്നു മാതു മലയാള മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാർ അത്ഭുത പ്രകടനം കാഴ്ചവെച്ച അമരം എന്ന സിനിമയിലെ കഥാപാത്രം മാതുവിന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ലോഹിതദാസിന്റെ രചനയിൽ ഭരതൻ ഒരുക്കിയ അമരം തീരദേശത്ത് താസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കഥപറയുന്ന ചിത്രമായിരുന്നു. ഇതിൽ മുത്ത് (രാധ) എന്ന പേരിൽ മമ്മൂട്ടിയുടെ മകളായി മികച്ച പ്രകടനം മാതു കാഴ്ചവച്ചു.

Also Read
മുകേഷ് ആ പറഞ്ഞത് എനിക്ക് സഹിച്ചില്ല, മുഖത്ത് നോക്കി ഒരു തെറി പറഞ്ഞിട്ട് ഞാൻ ജഗദീഷിനേയും സിദ്ധീഖിനേയും നായകൻമാരാക്കി, പടം സൂപ്പർഹിറ്റായി: വെളിപ്പെടുത്തലുമായി തുളസീദാസ്

മാട്ടുപ്പെട്ടി മച്ചാൻ, തുടർക്കഥ, സദയം, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിൽ താരം ഇടം നേടി. അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരത്തിന്റെ വിവാഹവും നടന്നിരുന്നു. ഡോക്ടറായ ജേക്കബിനെ വിവാഹം ചെയ്തതോടെ മാതു സിനിമയിൽ നിന്നും വിട്ടു നിന്നു. വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മാധവി എന്നായിരുന്നു നടിയുടെ യഥാർഥ പേര്. സിനിമയിൽ എത്തിയ ശേഷം അത് മാതു ആക്കി മാറ്റുകയായിരുന്നു. പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറി സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി. വിശ്വാസം നഷ്ടപ്പെട്ടപ്പോൾ വേർപിരിഞ്ഞു. തന്റെ വിവാഹ മോചനത്തെ കുറിച്ച് മാതു വെളിപ്പെടുത്തുന്നു.

മാതുവും അമേരിക്കയിൽ സെറ്റിൽഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത് 1999 ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അന്യമതക്കാരനെ പ്രണയിച്ചപ്പോൾ വിവാഹം കഴിക്കാൻ വേണ്ടി അവർ ക്രിസ്തു മതം സ്വീകരിച്ചു. മീന എന്ന് പേരും മാറ്റി വിവാഹ ശേഷം അവർ കുടുംബം, സിനിമ എല്ലാം ഉപേക്ഷിച്ച് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിത്തിനൊടുവിൽ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു തുടങ്ങി.

Also Read
സാധിക വേണുഗോപാൽ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു, പുതിയതായി എന്താണ് വന്നതെന്ന് അറിയാൻ ഗുഗിളിൽ കയറി നോക്കുന്നതിനെ കുറിച്ച് സാധിക

അതോടെ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു. 2012 ലാണ് മാതുവും ജാക്കോബും വേർപിരിഞ്ഞത്. പക്ഷെ നടിക്ക് ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 13 10 ഉം വയസ്സുള്ള മക്കൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോർക്കിൽ തന്നെയാണ് ഇപ്പോഴും മാതു.

അതുമാത്രവുമല്ല അവർ ഇപ്പോഴും ക്രസ്തുമത വിശ്വാസിയുമാണ്. നടി വീണ്ടും വിവാഹം കഴിച്ചു എന്നും വാർത്തകൾ ഉണ്ട്. ഇപ്പോൾ ന്യൂയോർക്കിൽ സ്വന്തമായി നൃത്താഞ്ജലി ഡാൻസ് അക്കാദമി നടത്തുകയാണ് താരം. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചത് തന്റെ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് എന്നും. സിനിമയിൽ നിന്നും അവസരം തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല.

ആ സമയത്ത് കുടുംബ ജീവിതത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ഇപ്പോൾ മക്കളൊക്കെ വലുതായെന്നും താരം പറയുന്നു. ഒരു സമയത്ത് തമിഴിലും തെലുങ്കിലും കന്നടയിലും സജീവമായിരുന്നു നടി, തമിഴ്നാടാണ് നടിയുടെ ജന്മസ്ഥലം. അച്ഛൻ എൻടി ആറിന്റെ മാനേജരായിരുന്നു. കുറച്ച് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

Advertisement