Home Entertainment

എന്റെ ഒരേയൊരു ചങ്ക്, ജീവിതാവസാനം വരെ നീളുന്ന ബന്ധം; നടൻ റിച്ചാർഡിന് ഒപ്പമുള്ള ചിത്രവുമായ സാധിക വേണുഗോപാൽ

2000

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. ഇതിനോടകം തന്നെ ധാരാളം ആരാധകരെയും സാധിക നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാമൂഹിക വിഷയങ്ങ ളോടുള്ള തന്റെ നിലപാടുകൾ പലപ്പോഴും സാധിക തുറന്നു പ്രകടിപ്പിക്കാറുണ്ട്. അതിന്റെ പേരിൽ മിക്കപ്പോഴും വലിയ വിമർശന ങ്ങളും താരം നേരിടാറുണ്ട്. പന്ത്രണ്ട് വർഷമായി തുടരുന്ന തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ്

Advertisements

ഇപ്പോൾ സാധിക വേണുഗോപാൽ. നടൻ റിച്ചാർഡ് ജോസുമായുള്ള സൗഹൃദത്തെ കുറിച്ചാണ് സാധിക പറയുന്നത്. റിച്ചാർഡിന് ഒപ്പമുള്ള ഏതാനും ചിത്രങ്ങളും സാധിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷത്തെ സൗഹൃദം, അതിപ്പോഴും തുടരുന്നു എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് സാധിക കുറിച്ചത്. മിനി സ്‌ക്രീനിലെ തന്റെ ഒരേയൊരു ചങ്കെന്നാണ് സാധിക റിച്ചാർഡിനെ വിശേഷിപ്പിക്കുന്നത്.

Also Read: ആരാധകർ കൂടിയേക്കാം; എന്നാലും അമ്മമാരുടെ സൗന്ദര്യത്തെ വെല്ലാനാകാതെ പെൺമക്കൾ; ചർച്ചയായി ഈ ചിത്രം

ജീവിതകാലം മുഴുവനുള്ള സൗഹൃദമാണെന്നും സാധിക ഹാഷ്ടാഗിൽ കുറിച്ചിട്ടുണ്ട്. സുമംഗലീ ഭവ എന്ന സീരിയലിലാണ് മുൻപ് സാധികയും റിച്ചാർഡും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. സീരിയൽ താരങ്ങളുടെ മീറ്റിങ്ങിന് പോയപ്പോൾ എടുത്ത ചിത്രങ്ങൾക്കൊപ്പമാണ് സാധികയുടെ പുതിയ പോസ്റ്റ്. ഇതേ ചിത്രങ്ങളുമായി ദിവസങ്ങൾക്ക് മുൻപും സാധിക റിച്ചാർഡിനൊപ്പമിള്ള സൗഹൃദത്തെകുറിച്ച് പറഞ്ഞിരുന്നു.

നല്ല സുഹൃത്തുക്കൾ എപ്പോഴും പരസ്പരം കാണണം എന്നോ വിളിക്കണം എന്നോ ഇല്ല. ആ സൗഹൃദം ഹൃദയത്തിലാണ്, അത് ഒരിക്കലും രണ്ടായി പിരിയില്ല. പന്ത്രണ്ട് വർഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളർച്ചകൾ കണ്ടു. ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം എന്നാണ് അന്ന് റിച്ചാർഡിനെ ടാഗ് ചെയ്ത് സാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Also Read: വലിയ നായികയും വലിയ സെറ്റും ഉണ്ടെന്ന് പറഞ്ഞ് ഷറഫുദ്ദീൻ ഒറ്റപ്പോക്ക്; എന്റെ ഒരു വർഷത്തെ ലീവ് നഷ്ടപ്പെട്ടു; താരം മുങ്ങിയതിനെ കുറിച്ച് നൈല ഉഷ

സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും സിനിമകളിലും സജീവമാണ് സാധിക. പൊറിഞ്ചു മറിയം ജോസ്, എംഎൽഎ മണി പത്താം ക്ലാസ്, ഓർക്കുട്ട് ഒരു ഓർമക്കൂട്ട് തുടങ്ങിയ സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മ മകൾ എന്ന സീരിയലിലാണ് സാധിക അഭിനയിക്കുന്നത്. അതിന് പുറമെ ആങ്കറിങും മോഡലിങും ചെയ്യുന്നുണ്ട്.

സഹ നായകനായും നായകനായും എല്ലാം സീരിയലുകളിൽ സജീവമാണ് റിച്ചാർഡ്. നിലവിൽ സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രണയ വർണങ്ങൾ എന്ന സീരിയലിലൂടെ ജനഹൃദയം കീഴടക്കുകയാണ് റിച്ചാർഡ്.

Advertisement