ഡയമണ്ട് നെക്ലേസോ, ആഢംബര കാറുകളോ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു: തുറന്നു പറഞ്ഞ് നമിത

271

തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള താര സുന്ദരിയാണ് നടി നമിത. ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധേയായി തെന്നിന്ത്യയുടെ മാദക സുന്ദരിയായിട്ടാണ് നമിത അറിയപ്പെടുന്നത്. വിവാഹം കഴിഞ്ഞതോടെ താരം ഇപ്പോൾ ഭർത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.

ഇപ്പോഴിതാ സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ച് പറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലിലൂടെ യാണ് താരത്തിന്റെ തുറന്നു പറച്ചിൽ സ്ത്രീകൾ സുന്ദരിയായിരിക്കണം എന്നാണ് പറയുന്നത്. അതെനിക്ക് ഇഷ്ടമല്ല. തെന്നിന്ത്യയിൽ ഞാനത് കണ്ടിട്ടുണ്ട്. 2007 ൽ ഒരു ഫെയർനെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫർ എനിക്ക് വന്നു. അതിലെനിക്ക് താൽപര്യമില്ലെന്ന് അറിയിച്ചു.

Advertisements

Also Read
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചെത്തുന്നു! മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലൂടെ

അന്നും ഇന്നും ആ അഭിപ്രായത്തിൽ നിന്നെനിക്ക് മാറ്റമില്ല. തൊലിയുടെ നിറത്തിന് അനുസരിച്ച് ആളുകൾ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ഞാൻ വെറുക്കുന്നു. കൃഷ്ണ ദേവനും ഇരുണ്ട നിറമാണ്. അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ബാക്കി ഒന്നും എനിക്ക് പിന്തുടരാൻ പറ്റില്ലെന്ന് നമിത പറയുന്നു. താൻ ഏറ്റവും കൂടുതൽ കാശ് ചിലവാക്കുന്ന കാര്യം എന്താണെന്ന് കൂടി അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.

എല്ലാവർക്കും ഓരോ ഹോബി ഉണ്ടാവും. ബ്രാൻഡഡ് ഹാൻഡ് ബാഗുകളായിരുന്നു തന്റെ ഇഷ്ടം. ഡയമണ്ട് നെക്ലേസോ, ആഢംബര കാറുകളോ ഞാൻ ആഗ്രഹിക്കുന്നില്ല. റോൾസ് റോയിസ് ഇല്ലെങ്കിൽ മറ്റൊരു വലിയ വാഹനത്തിലേ പോവുകയുള്ളു എന്നൊരു വാശി എനിക്കില്ല.

Also Read
ആ സംഭവത്തോടെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറി! അന്ന് താനത് നിഷേധിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു ; രാജ് കുന്ദ്രയ്ക്കെതിരെ പുതിയ ആരോപണവുമായി പൂനം പാണ്ഡെ

ടാക്സി വിളിച്ചിട്ട് ആണെങ്കിലും ഞാൻ പോവും. എനിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു. പലതാരങ്ങളും വലിയ ആഢംബരം കാണിക്കുന്നത് പുറം ലോകത്തോട് പറയാറുണ്ട്. അതൊന്നും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ അടുത്ത് ഒത്തിരി ബ്രാൻഡഡ് ഹാൻഡ് ബാഗ് ഉണ്ട്. ചില ലെതറിൽ നിർമ്മിക്കുന്ന ബാഗുകൾ മുതലയുടെയും പാമ്പിന്റെയുമൊക്കെ തൊലി ഉപയോഗിച്ചാണെന്ന് അറിഞ്ഞതോടെ അത് വാങ്ങിക്കുന്നത് നിർത്തി. അതൊക്കെ വലിയ വിലയുള്ളതാണെന്നും നമിത വ്യകതമാക്കുന്നു.

Advertisement