കുടുംബവിളക്കിലെ പ്രതീഷ് യഥാർഥ ജീവിതത്തിൽ ആരാണെന്നറിയാമോ, പ്രേക്ഷകരുടെ കൈയ്യടി നേടുന്ന നൂബിൻ ജോണിയുടെ വിശേഷങ്ങൾ ഇങ്ങനെ

355

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

തന്മാത്ര എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഭാര്യ വേഷത്തിവൂടെ തന്നെ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പിയ നടിയായി മാറിയ മീര വാസുദേവാണ് കുടുംബവിളക്ക് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

Advertisements

സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത് സീരിയൽ നടൻ സിദ്ദാർത്ഥാണ്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ശ്രീജിത്ത് വിജയ് ആണ്.

പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്. നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്.

ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവർ അടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

നേരത്തെ ശ്രീജിത്ത് വിജയ്‌ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു.
ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്. യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു.

ഒരു വക്കീൽ കൂടിയായ നൂബിൻ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. നിരവധി ഷോർടഫിലിമുകളിലും നൂബിൻ എത്തിയിട്ടുണ്ട്.

Advertisement