തന്റെ ആ ചരിത്രം മക്കൾക്ക് അറിയില്ലായിരുന്നു: വെളപ്പെടുത്തലുമായി ശാന്തി കൃഷ്ണ

1127

മലയാള സിനിമയിൽ 1980കളിൽ തിളങ്ങി നിന്ന നായികമാരെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്ന പേരുകളിലൊന്നാണ് ശാന്തികൃഷ്ണ എന്നതച്. പാലക്കാടൻ തമിഴ് ബ്രാഹ്മണ ദമ്പതികളുടെ മകളായി ശാന്തി കൃഷ്ണ ജനിച്ചത് 1963 ജനുവരി 2ന് മുംബൈയിൽ ആയിരുന്നു.

ആർ കൃഷ്ണകുമാർ, ശാരദ എന്നിവരാണ് മാതാപിതാക്കൾ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്ന ശാന്തി 1976 ൽ ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്.

Advertisements

സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള ശാന്തിയുടെ പ്രണയ വിവാഹം നടന്നത്. ചലച്ചിത്രാഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നടൻ ശ്രീനാഥ് നടി ശാന്തികൃഷ്ണയോടൊപ്പം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 1984സെപ്തംബറിൽ വിവാഹം കഴിക്കുകയും ചെയ്തു.

അന്ന് വെറും പത്തൊമ്പ് വയസായിരുന്നു ശാന്തിക്ക്. 12വർഷത്തോളം ആ ദാമ്പത്യം നീണ്ടു നിന്നു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു. ശാന്തി ആ വിവാഹമോചനത്തിന് ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു.

എന്നാൽ സദാശിവൻ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ ജീവിതം അധികം നീണ്ടു പോയില്ല. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എന്നാൽ ഈ ബന്ധത്തിൽ ഇരുവർക്കും രണ്ടു മക്കളുണ്ട്.

മലയാളത്തിന്റെ യുവ നായകൻ നിവിൻപോളി നായകനായി 2017ൽ പ്രദർശനത്തിനെത്തിയ ഞണ്ടുകളുടെ നാട്ടിലൂടെ ശാന്തികൃഷ്ണ വീണ്ടും സിനിമയിൽ സജീവമായി വർഷങ്ങള് അടിമുടി മാറിയ ഒരു ന്യൂജെൻ അമ്മയെ ആയിരുന്നുതാരത്തിന്റെ രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു.

എന്നാൽ ശാന്തിയുടെ മക്കൾക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്. ഇപ്പോഴിതാ ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശാന്തി കൃഷ്ണ.

പിന്നീട് കുഞ്ഞുങ്ങൾ ജനിച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മടങ്ങി എത്തിയത്. അവർ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു.

അപ്പോൾ മക്കൾ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞത്. മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്.

അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്. തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കളെന്നും ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും താനൊരു ന്യൂജെൻ അമ്മയാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. കാരണം എന്റെ മക്കൾ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. അവരോടൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ ഒരു ന്യൂജെൻ അമ്മയായെ പറ്റുകയുളളൂവെന്നും താരം പറയുന്നു.

Advertisement