ഇയാളെയൊക്കെ ആരേലും അംഗീകരിക്കുമോ എന്ന മനോഭാവമാണ് അവർക്ക്: തന്റെ ആ കഴിവിനെ അംഗീകരിക്കാത്തവരെ കുറിച്ച് വിഷമത്തോടെ നാദിർഷ

29

മിമിക്രി രംഗത്ത് നിന്നും എത്തി പാരഡിപ്പാട്ടുകളുടെ സുൽത്താനായി മാറി മലയാളയാളിളുടെ മനംകവർന്ന താരമാണ് നാദിർഷ. പിന്നീട് അഭിനയത്തിലും ഒരുകൈനോക്കിയ നാദിർഷ ഇപ്പോൾ മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് സംവിധായകനും സംഗീത സംവിധായനുമാണ്.

സിനിമയിലെത്തിയ തുടക്കകാലത്ത് ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവനായി മാറിയ നാദിർഷ, സംവിധായകന്റെ മേലങ്കി അണിഞ്ഞപ്പോൾ നമ്മുക്ക് സമ്മാനിച്ചത് ബ്ലോക്ക്ബസ്റ്റർ വിജയങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ മൂന്നു സിനിമകളാണ്.

Advertisements

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ.മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും.നാദിർഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്.

കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സിൽ പാറ പൊട്ടിക്കാൻ ഇറങ്ങിയ ആളാണ് നാദിർഷ.എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യൻ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം.ആ നാദിർഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങൾ രചിച്ചത്.

ആ നാദിർഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങൾ രചിച്ചത്. അതിനു ശേഷം മികച്ച ഗായകനും നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി നാദിർഷ പേരെടുത്തു. പകൽ കോളജിലും രാത്രിയിൽ പാറ പൊട്ടിക്കാനും പോയി കുടുംബം പുലർത്തിയിരുന്ന നാദിർഷ ഇപ്പോൾ മലയാളത്തിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ്.

കലാഭവൻ മണിയെക്കൊണ്ട് ആദ്യമായി നാടൻ പാട്ട് പാടിച്ചതും നാദിർഷയാണ്.അതുപോലെ നടൻ ദിലീപ് ആയുള്ള നാദിർഷായുടെ ആത്മ ബന്ധവും പ്രസിദ്ധം. ഇപ്പോളിതാ തന്നെ ഒരു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ പലർക്കും അംഗീകരിക്കാൻ മടിയുണ്ടെന്നും നാദിർഷാ പറയുന്നു.

പൃഥ്വിരാജിനേയും ജയസൂര്യയേയും ഇന്ദ്രജിത്തിനേയും നായകൻമാരാക്കി താൻ സംവിധാനവും സംഗീതവും നിർവ്വഹിച്ച് അമർ അക്ബർ അന്തോണി ചെയ്തപ്പോൾ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താൻ ആണെന്ന് പലർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്ന് നാദിർഷ പറയുന്നു.

നാദിർഷായുടെ വാക്കുകൾ ഇങ്ങനെ:

അമർ അക്ബർ അന്തോണിയിലെ എന്നോ ഞാൻ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാൻ ആണ് ചെയ്തതെന്ന് അറിയുമ്പോൾ ചിലരുടെ നെറ്റി ചുളിയും. അന്നത് ചെയ്യുമ്പോൾ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടർ ആരാണ് എന്നറിയുമ്പോൾ ആ ഗാനം അതേ പോലെ മാറ്റി നിർത്തും.

എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമാണ് ഓ നാദിർഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ എന്ന മനോഭാവമാണ് പലരിലും. പാരഡി ഗായകൻ എന്ന ബാനർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്റെ ലൈഫിൽ ഒന്നുമാകില്ലായിരുന്നു. മിമിക്രിയും പാരഡിയുമാണ് ഒരു കലാകാരൻ എന്ന നിലയിൽ എന്നെ വളർത്തിയതെന്നും നാദിർഷാ പറയുന്നു.

അതേ സമയം അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന നാദിർഷ, വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ശുഭരാത്രിയിലൂടെ നടനായും തിരിച്ചെത്ത്തി. ഉറ്റ സുഹൃത്തായ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ തിരക്കിലാണ് നാദിർഷ ഇപ്പോൾ.

ഏകദേശം ചിത്രീകരണം പൂർത്തീയായ സിനിമയിൽ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ഈ സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഐ ആം എ ഡിസ്‌ക്കോ ഡാൻസർ എന്ന ചിത്രമാണ് നാദിർഷാ സംവിധാനം ചെയ്യുന്നത്.

Advertisement