അന്ന് തന്നോട് കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് നടി ആതിര കൊടുത്ത കിടിലൻ മറുപടി എന്താണെന്ന് അറിയാമോ

422

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയൽ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. 2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് ഇപ്പോൾ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ് ഉള്ളത്. സംഭവ ബഹുലമായ ഒരു കുടുംബകഥാ ഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്.

സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന സീരിയൽ വിശേഷങ്ങൾക്കായി നിരവധി ആരധകരാണ് കാത്തിരിക്കുന്നത്. പ്രമുഖ നടി മീരാ വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. കുടുംബവിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിച്ചിരുന്നത്.

Advertisements

ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. എന്നാൽ ഇടക്ക് വച്ച് താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു. വിവാഹിതയായ താരം അടുത്തിടെ ഒരു കുഞ്ഞിന് ജൻമം നൽകിയിരുന്നു.

Also Read
20 വയസ് മുതലാണ് ഹോട്ടലിൽ ആ ജോലിക്ക് പോയത്, പക്ഷേ നാട്ടുകാർ പലരും പറഞ്ഞത് ഇങ്ങനെ: വ്യസനത്തോടെ സൂര്യ ജി മേനോൻ

തിരുവനന്തപുരം സ്വദേശിയായ താരം എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിൽ ഒന്നായ കുടുംബ വിളക്ക് പരമ്പരയിൽ ജാഡക്കാരിയും പത്രാസുകാരിയും ആയ അനന്യ ആയിട്ടാണ് ആതിര മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നത്.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ താൻ നേരിടേണ്ടി വന്ന അനുചിതമായ ചോദ്യവും അതിന് ആതിര നൽകിയ മറുപടി ഏറെ വൈറലായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കാറുള്ള താരം ഒരിക്കൽ ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു.

ആരാധകർക്ക് തന്നോട് ചോദിക്കാനുള്ള കാര്യങ്ങൾക്ക് മറുപടി നൽകുകയാണ് സെഷനിലൂടെ ഉദ്ദേശിക്കുന്നത്. ഇക്കൂട്ടത്തിൽ ആതിരയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനിടേ ഒരാൾ താരം വി ർ ജി നാണോ എന്നു ചോദിക്കുകയായിരുന്നു. ഇതിന് ആതിര അർഹിക്കുന്ന മറുപടി തന്നെ നൽകുകയും ചെയ്തിരുന്നു.

ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത് ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ എന്നാണ് ആതിര മറുപടി നൽകിയത്. ഇത്തരം വഷളന്മാർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ആതിര ഇക്കാര്യം പങ്കുവെച്ചിരുന്നത്.

ആതിരയും കുടുംബവും മകന് റേ രാജീവ് എന്നാണ് നൽകിയിരിക്കുന്ന പേര്. താരത്തിന്റെ ആരാധകർ സിംപിളും വ്യത്യസ്തവുമായ പേരാണ് കുഞ്ഞിന്റേത് എന്നാണ് കുറിച്ചത്. ആതിരയുടയും ഭർത്താവിന്റേയും പേരി വിളിച്ച ശേഷം കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് പരസ്പരം സംശയം ചോദിക്കുന്ന രംഗങ്ങളും പ്രേക്ഷകരിൽ ചിരിയുണർത്തി.

ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം വളകാപ്പ്, ബേബി ഷവർ എന്നിവയും ആഘോഷമായി ആതിര ആഘോഷിച്ചിരുന്നു. സിനിമ സീരിയൽ താരം ഡയാനയും ആതിരയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റേ രാജീവ് ഞങ്ങളുടെ അപ്പുക്കുട്ടൻ എന്നായിരുന്നു ആതിര മോന്റെ പേരിനെക്കുറിച്ച് പറഞ്ഞത്. ഉടനെയൊന്നും ഇനി സീരിയലിലേക്ക് പോവാൻ പറ്റില്ലല്ലോ.

Also Read
അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറമാറായത്, അതിന് ഞാനൊരു പ്രതികാരവും നടത്തി; വനിത വിജയകുമാറിന്റെ വെളിപ്പെടുത്തൽ

കുഞ്ഞ് വലുതായിക്കഴിഞ്ഞതിന് ശേഷമായി താൻ തിരികെ എത്തുമെന്നും ആതിര പറഞ്ഞിരുന്നു. ചടങ്ങിനിടയിൽ ഇടയ്ക്കൊക്കെ മോൻ ബഹളം വെച്ചിരുന്നുവെന്നും ആതിര പറയുന്നുണ്ടായിരുന്നു. റേ എന്നെഴുതിയ ലോക്കറ്റുള്ള മാലയായിരുന്നു കുഞ്ഞിനെ അണിയിച്ചിരുന്നത്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ആതിര മാധവ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഭർത്താവ് രാജീവിനൊപ്പം ഹണിമൂൺ യാത്രകൾ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറൽ ആവുകയും ചെയ്തിരുന്നു.

സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടിയെ അറിയപ്പെടുന്നത് അനന്യ എന്ന പേരിലൂടെയാണ്. സീരിയലിൽ അഭിനയിക്കാൻ വലിയ താൽപര്യം ഇല്ലായിരുന്നെങ്കിലും കുടുംബവിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുൻപ് പറഞ്ഞിരുന്നു.

ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോൾ ഏറ്റെടുക്കാം വിട്ടു കളയേണ്ടന്ന് തോന്നുക ആയിരുന്നു. അങ്ങനെ ആണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. ആ സീരിയൽ തന്നെയാണ് നടിയെ മാറ്റിമറിച്ചതെന്നും നടി വിശ്വസിക്കുന്നു.

Advertisement