20 വയസ് മുതലാണ് ഹോട്ടലിൽ ആ ജോലിക്ക് പോയത്, പക്ഷേ നാട്ടുകാർ പലരും പറഞ്ഞത് ഇങ്ങനെ: വ്യസനത്തോടെ സൂര്യ ജി മേനോൻ

179

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നടിയും മോഡലുമാണ് സൂര്യ ജെ മേനോൻ. മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ മൂന്നിലൂടെ ആണ് താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആയി മാറി.

നേരത്തെ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സൂര്യ കേരളത്തിലെ ആദ്യ വനിത ഡിജെ ആയിരുന്നു. എന്നാൽ ഈ ജോലി ചെയ്തതിന്റെ പേരിൽ ചില അപവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് സൂര്യ പറയുന്നത്. കേരളത്തിലെ ആദ്യ വനിത ഡിജെ ആയിരുന്നു സൂര്യ.

Advertisements

ആ പ്രൊഫഷനിലേക്ക് വരാൻ കാരണം ആരും ചെയ്യാത്തത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണെന്ന് സൂര്യ പറയുന്നു. ഡിജെ എന്ന് പറഞ്ഞാൽ കള്ള് കുടിക്കുന്നവരുടെ ഇടയിലുള്ള പേക്കൂത്ത് അല്ലേ എന്ന ചിന്തഗതി അക്കാലത്ത് ഉണ്ടായിരുന്നു.

Also Read
ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ പേടിയില്ല, രണ്ടാമതും പ്രസവിച്ചാൽ അതും ഷൂട്ട് ചെയ്യും: തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

ശരിക്കം പറഞ്ഞാൽ ഡിജെ നമ്മുടെ മനസിലുള്ള ടെൻഷനൊക്കെ ഇറക്കി വെക്കാൻ പറ്റുന്ന സ്ഥലമാണ്. കുടിക്കേണ്ടവർക്ക് കുടിക്കാം, എല്ലാവരും കുടിക്കുകയും വലിക്കുകയും ചെയ്യണമെന്ന് നിർബന്ധമില്ല. നല്ല മ്യൂസിക്കും ഡാൻസുമൊക്കെയാണ് ഉണ്ടാവുക. ജീവിതത്തിലെ ടെൻഷൻ ഒഴിവാക്കാൻ പറ്റിയ ഏറ്റവും നല്ല കാര്യമാണ് ഡാൻസ് ചെയ്യുക എന്നത്.

ആദ്യം ഡിജെ എൻജോയ് ചെയ്യാൻ പോയതാണ്. അതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതോടെ ഡിജെ പ്ലേ ചെയ്യാൻ പോയി. ഒരു പെൺകുട്ടി ഇതിനൊക്കെ പോവുമോ എന്നൊക്കെയുള്ള ചോദ്യം വന്നിരുന്നു. ആരും ചെയ്യാത്തതല്ലേ, അപ്പോൾ ചെയ്ത് നോക്കാമെന്ന് താൻ ചിന്തിച്ചു. ഇരുപത് വയസൊക്കെ പ്രായമുള്ള സമയത്താണ് അതേ സമയം താൻ ഈ രംഗത്തേക്ക് എത്തുന്നത്.

ഒരു വർഷത്തോളം താജ് ഹോട്ടലിൽ റസിഡന്റ് ഡിജെയായി വർക്ക് ചെയ്തു. വളരെ സംതൃപ്തിയോട് കൂടിയാണ് ആ ജോലി ചെയ്തത്. സേഫ് ആയിട്ടുള്ള സ്ഥലമാണ് നമ്മൾ സിനിമകളിൽ കാണുന്നത് പോലെയൊന്നുമല്ല. നന്നാവേണ്ടവർക്ക് എവിടെ പോയാലും നന്നാവാം ചീത്തയാവേണ്ടവർക്ക് എവിടെ പോയാലും അങ്ങനെയുമാവാം.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നിമിഷ സജയൻ, കണ്ണുതള്ളി ആരാധകർ, ചിത്രങ്ങൾ വൈറൽ

ഡിജെ ചെയ്യുന്നത് വഴി വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. മാത്രമല്ല കേരളത്തിൽ അത്ര പ്രധാന്യത്തോടെ ഡിജെ വന്നിരുന്നില്ല. വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങൾ വന്നപ്പോൾ വേറൊരു ജോലിയിലേക്ക് പോവേണ്ടതായി വന്നു.

എന്നാൽ മോള് ഒരു ഹോട്ടലിൽ ഡിജെ ആയി പോവുന്നതൊക്കെ മോശമല്ലേ, നമ്മുടെ കുടുംബത്തിന് അത് ചേരുമോന്ന് ചോദിച്ച വരൊക്കെ ഉണ്ട്. എന്റെ മോളെ വിശ്വാസമാണെന്ന് അമ്മ അവരോട് പറഞ്ഞുവെന്നും സൂര്യ വ്യക്തമാക്കുന്നു.

Advertisement