കൗൺസലിങിന് വിധേയരായി, ഭർത്താവും ആയുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു, വീണ്ടും സന്തുഷ്ട കുടുംബ ജീവിതമാണ്, സന്തോഷ വീഡിയോയുമായി നടി രംഭ

281

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായിക ആയി ഒരു കാലത്ത് വിലസിയിരുന്ന താര സുന്ദരിയാണ് നടി രംഭ. മലയാളികൾക്കും ഏറെ പ്രിയങ്കരിയായിരുന്ന ഈ തെന്നിന്ത്യൻ ഗ്ലാമർ സുന്ദരിയുടെ ശരിയായ പേര് വിജയലക്ഷ്മി എന്നായിരുന്നു.

എന്നാൽ അമൃത, രംഭ എന്നീ പേരുകളിലാണ് നടി സിനിമയിൽ അറിയപ്പെട്ടത്. എംടി ഹരിഹരൻ കൂട്ടു കെട്ടിൽ ഇറങ്ങിയ സർഗ്ഗം എന്ന ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രംഭ മലയാള സിനിമയിലേക്ക് എത്തിയത്. മലയാള സിനിമയിൽ എത്തുമ്പോൾ അമൃത എന്നായിരുന്നു താരത്തിന്റെ പേര് പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോൾ രംഭ എന്ന പേര് സ്വീകരിക്കുക ആയിരുന്നു താരം.

Advertisements

1992ൽ രണ്ട് സിനിമകൾ ചെയ്ത് അന്യ ഭാഷയിലേക്ക് പോയ രംഭ 1998ൽ മമ്മൂട്ടി ചിത്രം സിദ്ധാർഥയിൽ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മമ്മൂട്ടി സിദ്ധീഖ് ചിത്രം ക്രോണിക്ക് ബാച്ചിലറിലും രംഭ ആയിരുന്നു നായിക. ദിലീപിന് ഒപ്പം കൊച്ചിരാജാവ്, ജയറാമിന് ഒപ്പം മയിലാട്ടം തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം എത്തിയിട്ടുണ്ട്.

Also Read
മെറൂൺ ലഹങ്ക അണിഞ്ഞ് അരുമക്കിളിയെ പോലെ ഷഫ്‌ന നസീം, എന്ത് ക്യൂട്ടാണെന്ന് കൊഞ്ചി ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള രംഭ ഒരുപിടി ബോളിവുഡ് സിനിമകളിലും മലയാളം അടക്കമുള്ള നൂറോളം തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി, ഭോജ്പുരി തുടങ്ങി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള രംഭ ആ ഒക്കത്തി അടക്കു എന്ന തെലുഗു സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്.

1992 ൽ വിനീതിന്റെ നായികയായ് സർഗത്തിലൂടെ മലയാളത്തിൽ എത്തി. കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ കൂടി വീണ്ടും വിനീതിന്റെ നായികയായി മലയാളത്തിലെത്തിയ താരം പിന്നീട് അന്യ ഭാഷകളിലേക്ക് ചേക്കേറി.

Also Read
തുണിയുടെ അളവ് കുറയുന്നു, കലികാലം, അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, പിന്നാലെ വന്നത് കിടലന്‍ മറുപടി

സൂപ്പർ താരങ്ങളായ ചിരഞ്ജീവി, രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ, ഗോവിന്ദ, മമ്മൂട്ടി എന്നിവരുടെ കൂടെയെല്ലാം താരം വേഷമിട്ടു.
ഇടക്കാലത്ത് താരം സിനിമാ നിർമ്മാണ മേഖലയിലും കൈവെച്ചിരുന്നു. സുപ്പർ നടിമാരായ ജ്യോതികയ്ക്കും ലൈലയ്ക്കും ഒപ്പം ചേർന്ന് ത്രീ റോസസ് എന്ന സിനിമയാണ് രംഭ ആദ്യമായ് നിർമ്മിച്ചത്.

ചാർലീസ് ആങ്കിൾസ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകർപ്പായിരുന്നു ത്രീ റോസസ്. പക്ഷെ ഈ സിനിമ ഒരു പരാജയമായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം വിവാഹിതയായത്. വിവഹത്തോടെ സിനിമ വിട്ട താരം ഇപ്പോൾ അമേരിക്കയിൽ ആണ്.

ബിസിനസുകാരനായ ഇന്ദ്രൻ പത്മനാഭനെയാണ് രംഭ ജീവിത പങ്കാളിയാക്കിയത്. 2010ൽ ആയിരുന്നു രംഭയുടെ വിവാഹം നടന്നത്. മൂന്ന് മക്കളാണ് രംഭയ്ക്ക് ഉള്ളത്. ഇപ്പോഴിത തന്റെ ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള പുതിയ വീഡിയോയുമായി എത്തിയിരിക്കുക ആണ് രംഭ. താരം പങ്കുവെച്ച പുതിയ വീഡിയോയും ഇപ്പോൾ വൈറലായി മാറിയിരിക്കുക ആണ്.

വിവാഹ സമയത്തെ ഫോട്ടോകൾ അക്കം കോർത്തിണക്കിയാണ് രംഭ വീഡിയോ ചെയ്തിരിക്കുന്നത്. രംഭയുടേയും കുടുംബത്തിന്റേയും പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം കുറച്ചു നാൾ മുമ്പ് രംഭയും ഭർത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു.

തന്നെ ഭർത്താവിൽ നിന്നും പിരിക്കരുതെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

Also Read
ബേബി ഒപ്പമില്ല, അഞ്ചാംമാസത്തിലെ സ്‌കാനിങിന് പോയത് സുഹാനക്കൊപ്പം കുഴികളുള്ള റോഡിലൂടെ, മനസ്സിലൊരു പേടി തോന്നിയെന്ന് മഷൂറ

ശേഷം കൗൺസലിങിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകുവാനായി തീരുമാനിക്കുക ആയിരുന്നു. സന്തുഷ്ട കുടുബ ജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു.

സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും രംഭ 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

Advertisement