Home Entertainment

ലാലേട്ടൻ വഴക്കു പറഞ്ഞ് എന്റെ ആ സ്വഭാവം മാറി: ലാലേട്ടനും ചേച്ചിയും മാലയും കമ്മലും സമ്മാനമയി തന്നു: തുറന്നു പറഞ്ഞ് റിമി ടോമി

3897

മലയാളികലുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ഒരു ഓൾ റൗണ്ടറായി മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന റിമി ജനപ്രിയ നായകൻ ദിലീപിന്റെ ലാൽ ജോസ് ചിത്രമായ മീശമാധവനിലൂടെയാണ് പിന്നണി ഗാനരംഗത്ത് എത്തിയത്.

സൂപ്പർഹിറ്റായ ഗാനമായി മാറിയ ചിങ്ങമാസത്തിന് പിന്നാലെ റിമി വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മികച്ച ഗായിക എന്നതിൽ ഉപരി മിനി സ്‌ക്രീനിലെ പ്രിയപ്പെട്ട അവതാരക കൂടിയാണ് റിമി ടോമി.

Advertisements

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള റിമി ടോമി അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിമി ടോമിയുടെ സംസാരവും പെരുമാറ്റ രീതിയുമാണ് താരത്തെ പ്രേക്ഷകരിലേയ്ക്ക് വളരെ വേഗം അടുപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

Also Read
കുറച്ച് വൈകി പക്ഷേ, അനിയത്തിക്കുട്ടി മഹാലക്ഷ്മിക്ക് ഒപ്പം പൂക്കളമിട്ട് മീനാക്ഷി, ഏറ്റെടുത്ത് ആരാധകർ വൈറലായി ചിത്രങ്ങൾ

റിമിക്കും മികച്ച പ്രേക്ഷക പിന്തുണയുണ്ട് ലോക്ക് ഡൗൺ കാലത്തായിരുന്നു താരം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സൂപ്പർതാരങ്ങൾ അടക്കമുള്ള സിനിമാ സീരിയൽ താരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണ് റിമിയ്ക്കുളളത്. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഭാര്യ സുചിത്രയും നൽകിയ സർപ്രൈസ് പിറന്നാൾ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റിമി ടോമി.

അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് റിമിടോമി ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലേട്ടനോട് ഒപ്പമുള്ള സ്റ്റേജ് ഷോയിലെ ഓർമ പങ്കുവെച്ച് കൊണ്ടാണ് റിമിഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയൊണ് സർപ്രൈസ് സമ്മാനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. മോഹൻലാലിനോട് ഒപ്പം ഷോ ചെയ്തിട്ടില്ലേ എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം.

2007 ലെ അമേരിക്കൻ ഷോയെ കുറിച്ചുള്ള ഓർമ്മകളാണ റിമി ടോമി പങ്കുവെച്ചത്. തനിക്ക് ഏറ്റുവും മറക്കാൻ കഴിയാത്ത ഒരു ഷോയാണെന്ന് പറഞ്ഞു കൊണ്ടാണ് റിമി പറഞ്ഞു തുടങ്ങിയത്. മോഹൻലാലിന്റെ നേതൃത്വത്തിൽ ഒരു ഷോയ്ക്ക് പോകുന്നത് വലിയൊരു കാര്യമാണ്. ഷോയിൽ അദ്ദേഹത്തിനോടൊപ്പം നൃത്തം ചെയ്യാനും കുറെ പാട്ടുകൾ പാടാനും കഴിഞ്ഞുവെന്നും റിമി പറയുന്നു.

കൂടാതെ എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ മോഹൻലാലിന്റെ കൂടെ സിനിമയിൽ ഗാനം ആലപിച്ചതിനെ കുറിച്ചും റിമി ഷോയിൽ പറഞ്ഞു. ഷോയിലെ മറക്കാനാവാത്ത ഒരു സംഭവം എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും ഭാര്യ സുചത്രയും നൽകിയ പിറന്നാൾ സമ്മാനത്തെ കുറിച്ച് റിമിടോമി പറഞ്ഞത്. ഷോ നടക്കുന്ന സമയത്തായിരുന്നു തന്റെ പിറന്നാൾ. അന്ന് ലാലേട്ടനും ചേച്ചിയും തനിക്കൊരു മാലയും ചെറിയൊരു കമ്മലും സമ്മാനമായി നൽകി.

Also Read
ഓണസദ്യ വിളമ്പിയും ബാലയെ ഊട്ടിയും ബാലയുടെ രണ്ടാം ഭാര്യ, മകൾ പാപ്പുവിനും തന്റെ കുടുംബത്തിനും ഒപ്പം അടിച്ച് പൊളിച്ച് അമൃതയും: താരങ്ങളുടെ ഓണാഘോഷ വീഡിയോകൾ വൈറൽ

അത് തന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണെന്നും പ്രിയ ഗായിക പറഞ്ഞു. കൂടാതെ മോഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചും റിമി വെളിപ്പെടുത്തി. ഭക്ഷണം അമിതമായി എടുക്കുന്നതിന് ആയിരുന്നു അതെന്നും റിമി പറയുന്നു. ഇന്ന് തന്റെ ആ സ്വഭാവമെല്ലാം മറിയെന്നും റിമി ടോമി വ്യക്തമാക്കുന്നു.

Advertisement