എനിക്ക് കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ കൊടുത്തൂടെ എന്ന് ചോദിച്ച് നയൻതാര അവരുമായി വഴക്ക് ഇട്ടിരുന്നു, നല്ല മനസ്സിന് ഉടമയാണ്, സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്യം: നയൻസിനെ കുറിച്ച് മിത്രാ കുര്യൻ

4023

ഒരുപിടി മികച്ച കഥാപാത്രങ്ങലെ അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മത്രാ കുര്യൻ. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മിത്രയ്ക്ക് വെളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു.

കൊച്ചി സ്വദേശിനിയായ മിത്രയുടെ യഥാർത്ഥ പേര് ഡെൽമാ കുര്യൻ എന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബന്ധു കൂടിയാണ് മിത്രാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മിത്ര കുര്യന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം.

Advertisements

Also Read
ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു: അനു ഇമ്മാനുവൽ

ബോഡിഗാർഡ് എന്ന സിദ്ധിഖ് ചിത്രത്തിലൂടെ ആണ് മിത്ര മലയാളത്തിൽ ശ്രദ്ധ നേടുന്നത്. നയൻതാരയ്ക്ക് ഒപ്പമായിരുന്നു ഈ ചിത്രത്തിൽ മിത്രാ കുര്യൻ എത്തിയത്. ബോഡി ഗാർഡിന്റെ തമിഴ് പതിപ്പിലും മിത്ര അഭിനയിച്ചിരുന്നു. മലയാളത്തിൽ ചെയ്ത അതേ വേഷം തന്നെയാണ് തമിഴിലും താരം കൈകാര്യം ചെയ്തത്.

അതേ സമയം വിവാഹത്തോട് സിനിമ രംഗത്ത് നിന്നും വിട്ടുനിന്ന മിത്രാ കുര്യൻ ഇപ്പോൾ ആറ് വർഷത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. സീരിയൽ രംഗത്തേക്കാണ് താരം തിരികെ എത്തിയിരിക്കുന്നത്. നേരത്തെ സിനിമയിൽ എന്തുകൊണ്ടാണ് തനിക്ക് നല്ല അവസരങ്ങൾ ലഭിക്കാതിരുന്നത് എന്ന് മിത്രാ കുര്യൻ തുറന്ന് പറഞ്ഞിരുന്നു.

സിനിമാ മേഖലയെന്നാൽ അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാർത്ഥ താത്പര്യങ്ങൾക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാൽ തന്നെ ധാരാളം സ്ത്രീകളാണ് സിനിമ രംഗത്ത് ചൂഷണം ചെയ്യപ്പെടുന്നത്. അത്തരം കാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ട് തന്നെ തനിക്ക് ഒരുപരിധിവരെ അത് അവസരങ്ങൾ കുറയാൻ കാരണമെന്നാണ് താരം പറയുന്നത്.

പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്യേണ്ടിവരും. എന്നാൽ താൻ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാൻ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയത് എന്നുമാണ് മിത്രാ കുര്യൻ പറഞ്ഞിരുന്നു.

Also Read: കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

അതേ സമയം ആറു വർഷങ്ങ്ൾക്ക് ശേഷം സീരിയൽ കൂടി എത്തിയെങ്കിലും തനിക്ക് തന്റെ മകനെ അധികം പിരിഞ്ഞ് ഇരിക്കാൻ കഴിയില്ലെന്നും അവന്റെ ഭാവിയേ ബാധിക്കാത്ത രീതിയിൽ മാത്രമേ ഇനി അഭിനയം മുന്നോട്ട് കൊണ്ടുപോകുക ഉള്ളു എന്നാണ് മിത്ര ഇപ്പോൾ പറയുന്നത്. അതേപോലെ നയൻതാരയെ കുറിച്ചും മിത്രാ കുര്യൻ പറയുന്നുണ്ട്.

ബോഡിഗാർഡിന്റെ സമയത്ത് ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. അന്ന് എനിക്ക് വേണ്ടി തന്നിരുന്ന വസ്ത്രങ്ങൾ കണ്ട് ഇതെന്താ ഇങ്ങനെ, കുറച്ച് നല്ല കോസ്റ്റ്യൂം കൊടുത്തൂടേ എന്നൊക്കെ ചോദിക്കുമായിരുന്നു. ഭാസ്‌ക്കർ ദ റാസ്‌ക്കലിന്റെ സെറ്റിൽ വെച്ചാണ് പിന്നീട് നയൻതാരയെ കണ്ടത്.

അന്ന് വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നു. വളരെ നല്ല മനസിന് ഉടമയാണ് സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ആളാണ് നടൻതാര എന്നും മിത്രാകുര്യൻ പറയുന്നു.

Advertisement