Home Entertainment

അതിന് രണ്ടുപേരും വിചാരിക്കണം, ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, ഒരാൾക്ക് മാത്രമല്ല രണ്ടുപേർക്കും അതിന്റെ പക്വത വേണം: തുറന്ന് പറഞ്ഞ് മേതിൽ ദേവിക

7364

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മുകേഷ് എം. നിരവധി സിനിമകളിൽ നായകനായും കൊമേഡിയനായും സഹനടനായും ഒക്കെ തിളങ്ങിയിട്ടുള്ള അദ്ദേഹം ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോൾ കൊല്ലം എംൽഎ ആയ അദ്ദേഹം കഴിഞ്ഞ ഇടതുസർക്കാരിലും കൊല്ലത്ത് നിന്നുള്ള എംഎൽഎ ആയി ഉണ്ടായിരുന്നു.

അതേ സമയം മുകേഷും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും നിരവധി തവണ വർത്തയായതാണ്. ആദ്യ വിവാഹം നടി സരിതയുമായി അതിനു ശേഷം നർത്തകി മേതിൽ ദേവിക. പക്ഷെ രണ്ടു ദാമ്പത്യ ജീവിതവും പരാജയത്തിലാണ് അവസാനിച്ചത്. എന്നാൽ മേതിൽ ദേവികയും മുകേഷും തമ്മിലുള്ള വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്.

Advertisements

പ്രശസ്ത നർത്തകിയായിരുന്ന മേതിൽ ദേവികയെ 2013ൽ ആണ് മുകേഷ് വിവാഹം ചെയ്തിരുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പക്ഷെ മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്നെ വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക നേരത്തെ പറഞ്ഞിരുന്നു.

Also Read: ബോക്‌സോഫീസ് വേട്ടയ്ക്കായി താരാജാവിന്റെ അലി ഇമ്രാൻ വീണ്ടും വരുന്നു, മൂന്നാമുറയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു! സൂചന നൽകി സംവിധായകൻ

അതേ സമയം മുകേഷുമായി വേർപിരിഞ്ഞ ശേഷവും മേതിൽ ദേവിക വേർപിരിയലിന്റെ കാരണം എവിടെയും പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പങ്കെടുത്തുള്ള മേതിൽ ദേവികയുടെ ചില തുറന്നു പറച്ചിലുകളാണ് വൈറലാകുന്നത്. മുകേഷുമായി പിരിയുക ആണെന്നത് ഉറച്ചത ീരുമാനമാണെന്ന് മേതിൽ ദേവിക അഭിമുഖത്തിൽ വളരെ വ്യകതമായി പറയുന്നുണ്ട്.

ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമ പരമായി നടക്കും. എന്റെ തീരുമാനം ഞാൻ അറിയിച്ച് കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടയാണ്. ഞങ്ങൾ വേർപിരിയാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതുമുതൽ ഒരുപാട് മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു.

എല്ലാവർക്കും അറിയേണ്ടത് ഞാൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്നാണ് തിരുവനന്തപുരത്താണ് എന്ന് പറഞ്ഞാൽ ഉടൻ ചോദിക്കും അവിടെ എവിടെയാണ് എന്നാണ്. അപ്പോൾ ഞാൻ പറയും ഞാൻ ഞങ്ങളുടെ വീട്ടിലാണെന്ന് അപ്പോൾ അടുത്ത ചോദ്യം വരും അപ്പോൾ അദ്ദേഹം എവിടെയെന്ന്.

അദ്ദേഹം ഇടയ്ക്ക് വന്ന് പോകും ഞാനും ഇടയ്ക്ക് വന്ന് പോകും. അപ്പോൾ നിങ്ങൾ അദ്ദേഹത്തെ കാണാറുണ്ടോ എന്ന് ചോദിക്കും ഇടയ്ക്കൊക്കെ കാണാറുണ്ട്. അതു കൊണ്ടൊന്നും ശരിയായില്ല ഞങ്ങൾ ഒരുമിച്ച് പണിയിച്ച വീടാണത്. കലാപരമായ കാര്യങ്ങൾക്ക് വേണ്ടി പണികഴിപ്പിച്ച ഒരു വീടാണത്.

Also Read:മൂന്നാം ഭാര്യയെയും ഒഴിവാക്കിയ നടൻ നരേഷ് പുതിയ കാമുകിയുമായി ബന്ധം തുടങ്ങി, നരേഷിന്റെ ഇപ്പോഴത്തെ കാമുകി നടി പവിത്ര, ചർച്ചയായി നരേഷ് പവിത്ര പ്രണയം

വ്യക്തിപരമായ കാര്യങ്ങളും വീടും തമ്മിൽ ബന്ധമില്ല. ഞാൻ അവിടെ വെച്ച് അദ്ദേഹത്തെ കാണാറുണ്ട് ചില കാര്യങ്ങൾ പറയുന്നു ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത് ഭാര്യാഭർത്താക്കന്മാർ ആയിരിക്കുന്ന അതേ ഐക്യം അതിന് പുറത്തുവന്നാലും ഇരുവർക്കും ഉണ്ടാകണം എന്നാണ്.

അതിന് രണ്ടുപേരും വിചാരിക്കണം, ഒരാൾ മാത്രമല്ല, രണ്ടുപേർക്കും അതിന്റെ പക്വത വേണം. പിന്നെ മറ്റുചിലർ പറയുന്നത് കേട്ടു ഞാൻ പ്രശസ്ത ആയത് മുകേഷ് കാരണമാണ് എന്ന്. അതിനർത്ഥം ഞാൻ അതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ല എന്നല്ല.

ഞാൻ ഒരു ആർട്ടിസ്റ്റ് ആണ് എന്റേതായ നിലയിൽ ഞാൻ വളരെ തിരക്കിലാണ്. എനിക്ക് ആദ്യം നാഷണൽ അവാർഡ് കിട്ടുന്നത് 2007ലാണ്. 2002ൽ കേന്ദ്രത്തിൽ നിന്ന് എനിക്ക് ജൂനിയർ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണൽ അവാർഡ്. ഇതിനെല്ലാം ശേഷം 2013ലാണ് ഞാൻ മുകേഷിനെ കല്യാണം കഴിച്ചത് എന്നും ദേവിക പറയുന്നു.

Also Read:സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന ആളാണ് ഞാൻ, എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്: തുറന്നു പറഞ്ഞ് നൈല ഉഷ

Advertisement