മഷൂറയ്ക്ക് കിടിലൻ സർപ്രൈസുമായി ബഷീറിന്റെ സഹോദരിമാർ, മഷൂന്റെ നാത്തൂൻമാർ പൊളിയാണെന്ന് ആരാധകർ

61

ബിഗ് ബോസിലൂടെ എത്തി മലയാളികലുടെ പ്രിയങ്കരനായി മാറിയ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് മലയാളം സീസൺ 1 ൽ ബഷീർ ബഷി മത്സരാർത്ഥിയായി എത്തിയപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന് താരം തുറന്നു പറയുന്നത്.

അന്ന് ബഷീർ ബഷി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. പക്ഷെ വിമർശനങ്ങൾക്കിടയിലും കുടുംബവുമായി സന്തോഷത്തോടെ കഴിയുകയാണ് താരം. അടുത്തിടെ ബഷീർ ബഷി ഒരു സിനിമയിൽ അഭിനയിച്ചു. വിജയ് യോശുദാസ് നായകനായി എത്തുന്ന സിനിമയിലാണ് ബഷീർ അഭിനയിച്ചത്.

Advertisements

സാൽമോൺ എന്നാണ് ചിത്രത്തിന്റെ പേര് ഷാലിൽ കല്ലുർ സംവിധാനം ചെയ്യുന്ന ഈ ചിത്രമൊരു ത്രീഡി മൂവിയാണ്. ഇനിയും സിനിമയിൽ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താരം. എല്ലാ തിരക്കിനിടയിലും കുടുംബവുമായി ഒരുമിച്ചിരിക്കാൻ സമയം കണ്ടെത്താറുണ്ട്.

Also Read
ഒരുപാട് പഠിപ്പിച്ച ബിഗ് ബ്രദർ ആണ് മമ്മൂക്ക, ലാൽ എന്റെ പ്രിയപ്പെട്ട സുഹൃത്തും; താരരാജാക്കൻമാരെ കുറിച്ച് സുരേഷ് ഗോപി, വൈറലായി തുറന്നു പറച്ചിൽ

സിനിമയിൽ എത്തുന്നതിന് മുമ്പ് ഇവരെല്ലാം ഉൾപ്പെടുന്ന ഒരു വെബ് സീരിസ് ബഷീർ സംവിധാനം ചെയിതിരുന്നു. കല്ലുമ്മക്കായ എന്ന വെബ് സീരിസാണ് താരം സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.

അതേ സമയം ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി ഇവർ പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം ബഷീർ ബഷിയും കുടുംബവും ആരാധകരെ അറിയിച്ചത്.

ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ഗർഭിണി ആണെന്ന വിവരമാണ് ഇവരുടെ യുട്യൂബ് ചാനലിലൂടെ അരാധകരെ അറിയിച്ചത്. പിന്നീടുുള്ള ഓരോ വിശേഷവും വീഡിയോയിലൂടെ കുടുംബം അറിയിക്കുന്നുണ്ട്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത്.

പ്രഗ്‌നൻസി ടെസ്റ്റ്, ആദ്യമായി സ്‌കാനിങ്ങിന് വേണ്ടി ആശുപത്രിയിൽ പോയത്, ഗർഭിണി ആയതിന് ശേഷം മഷൂറയിലുണ്ടായ മാറ്റങ്ങൾ ഇവയെല്ലാം തന്നെ തങ്ങളുടെ ചാനാലിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. വീണ്ടും ഒരു പുതിയ വീഡിയോയും ആയി താരം എത്തിയിട്ടുണ്ടുണ്ട്. ബഷീറിന്റെ സഹോദരിമാർ മഷൂറയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Also Read
ബംബർ കൊള്ളാം എന്ന് കമന്റിട്ടവന് കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ, കണ്ടംവഴി ഓടി ഞരമ്പൻ, കൈയ്യടിച്ച് ആരാധകർ

മഷൂറയുടെ നാത്തൂൻമാർ മഷൂറയ്ക്ക് സർപ്രൈസ് കൊടുക്കാൻ വന്നപ്പോൾ അവരെ തിരിച്ച് ചെറുതായി പറ്റിക്കുകയും ചെയ്തു. ഗർഭിണികൾക്ക് ഇഷ്ടമുള്ള സ്‌പെഷ്യൽ സാധനങ്ങളുമായി സർപ്രൈസ് കൊടുക്കാൻ വീട്ടിലെത്തിയ ശേഷം ബഷീറിനെ സഹോദരിമാർ വിളിച്ചു. ആ സമയം അവർക്ക് തിരിച്ച് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഞങ്ങൾ അവിടെയില്ലെന്ന് ബഷീർ പറഞ്ഞു.

ഷൂട്ടിങ്ങിനായി ബാംഗ്ലൂരിലാണ് എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നീടും അവർ വിളിക്കുന്നുണ്ട്, എപ്പോഴാണ് തിരികെ എത്തുന്നത് എന്നറിയാനായി.ബഷീറിന്റെ സഹോദരിമാരിൽ ഒരാൾക്ക് പ്രാങ്കിന്റെ കാര്യം അറിയാം. എന്തായാലും അവർ വൈകാതെ തന്നെ അവർക്ക് സർപ്രൈസ് നൽകി വീട്ടിൽ തിരിച്ചെത്തി. ഗർഭിണിയാവുമ്പോൾ കഴിക്കാൻ തോന്നുന്ന ഇഷ്ട വിഭവങ്ങളുമായാണ് മഷൂറയെ കാണാൻ നാത്തൂൻമാർ എത്തിയത്.

മാങ്ങ അച്ചാർ, മീൻ അച്ചാർ, ഉണക്ക ചെമ്മീൻ, പുളിയില്ലാത്ത മാങ്ങ തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടായിരുന്നു. മഷുവും സോനും ഇതെല്ലാം രുചിച്ച് നോക്കി അടിപൊളിയാണെന്ന് പറയുന്നുമുണ്ട്. സുനുവും ബഷീറും വിഭവങ്ങൾ രുചിച്ച് നോക്കുന്നുണ്ട്. പുളിയുള്ള വിഭവങ്ങൽ കൊണ്ട് വന്നപ്പോൾ പൊതുവെ എരിവിനോടാണ് മഷുവിന് താൽപര്യമെന്ന് സോനു പറഞ്ഞു.

ഇവരുടെ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് ഇവരുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് കമന്റുകളുമായി എത്തിയത്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, നാത്തൂൻമാർ അടിപൊളിയാണ് തുടങ്ങിയ കമന്റുകളും ഉണ്ട്.

Also Read
മഞ്ഞു പോലൊരു പെൺകുട്ടി സിനിമയലൂടെ മനം കവർന്ന സുന്ദരികുട്ടിയെ ഓർമ്മയില്ലെ, അന്നത്തെ പതിനേഴുകാരിക്ക് ഇപ്പോൾ 35 വയസ്സ്, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

Advertisement