ഒരുപാട് പഠിപ്പിച്ച ബിഗ് ബ്രദർ ആണ് മമ്മൂക്ക, ലാൽ എന്റെ പ്രിയപ്പെട്ട സുഹൃത്തും; താരരാജാക്കൻമാരെ കുറിച്ച് സുരേഷ് ഗോപി, വൈറലായി തുറന്നു പറച്ചിൽ

54

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരവും ബിജെപിയുടെ ഗ്ലാമർ നേതവുമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒപ്പം സിനിമാഭിനയവും നിലനിർത്തി പോരുന്ന അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്.

വരനെ ആവശ്യമുണ്ട് എന്ന കൊവിഡിന് തൊട്ട് മുമ്പു വന്ന അനൂപ് സത്യൻ സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ അടുത്ത ചിത്രം കാവലും തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്. ഇപ്പോഴിതാ വീണ്ടും മാസ് ആക്ഷൻ റോളുമായി സുരേഷ് ഗോപി തീയേറ്ററിലേക്ക് എത്തുകയാണ്.

Advertisements

തലമുറ വ്യത്യാസമില്ലാതെ നിരന്തരം സൂപ്പർ ഹിറ്റുകൾ ഒരുക്കുന്ന മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ആർജെ ഷാൻ തിരക്കഥ എഴുതിയ ഈ സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

Also Read
മഞ്ഞു പോലൊരു പെൺകുട്ടി സിനിമയലൂടെ മനം കവർന്ന സുന്ദരികുട്ടിയെ ഓർമ്മയില്ലെ, അന്നത്തെ പതിനേഴുകാരിക്ക് ഇപ്പോൾ 35 വയസ്സ്, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സഹ താരങ്ങളെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നത്. സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുലും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരമാണ് സുരേഷ് ഗോപി. ലാൽ സുഹൃത്തായിരുന്നു. മമ്മൂട്ടി അച്ഛനാണോ ബിഗ് ബ്രദർ ആണോ എന്നറിയില്ല. ചില സമയത്ത് പുള്ളിയുടെ നേച്ചർ അനുസരിച്ച് നിൽക്കണം.

പക്ഷെ അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ കഴിഞ്ഞു. അപ്പോഴല്ലെങ്കിലും പിന്നീട് അത് ഗുണം ചെയ്തു. ഒരു സിനിമയെ മൊത്തം തോളിൽ ഏറ്റെടുക്കുമ്പോൾ അന്ന് പഠിച്ച പാഠങ്ങൾ ഗുണം ചെയ്തു എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അതേ സമയം പാപ്പനിലെ അച്ഛനും മകനും ജീവിതത്തിലെ അച്ഛനും മകനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അഭിമുഖത്തിൽ ഗോകുലും വ്യക്തമാക്കിയിരുന്നു. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധം ഏതൊരു മക്കളും സ്വപ്നം കാണുന്നതാണ്. ജീവിതത്തിൽ അച്ഛൻ എല്ലാ സ്വാതന്ത്ര്യവും തരുമെങ്കിലും ഞാൻ കുറച്ച് പിന്നോട്ടാണ് നിൽക്കുന്നത്.

യഥാർത്ഥ ജീവിതത്തിൽ പുറത്ത് കാണിക്കാൻ സാധിക്കാത്ത പല വികാരങ്ങളും എനിക്ക് പാപ്പനിലൂടെ കാണിക്കാൻ സാധിച്ചുവെന്നാണ് ഗോകുൽ പറയുന്നത്. എഴുത്തിലുള്ള സ്പേസ് അയാൾ മുതൽ എടുക്കുക ആയിരുന്നു. ജീവിതത്തിൽ ഇതിന്റെ നൂറിരട്ടി സാധ്യതയുണ്ട്. പക്ഷെ അയാൾ ഉപയോഗിക്കാത്തത് കൊണ്ടാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.

എന്റെ അച്ഛൻ ഫ്രണ്ട്ലി ആണെങ്കിലും പട്ടാളക്കാരനും ആയിരുന്നു. പക്ഷെ ഞാൻ അതുകൊണ്ട് തന്നെ ഇവരോടൊന്നും അങ്ങനെ പെരുമാറിയിട്ടില്ല. അത്രയും സ്പേസ് കൊടുത്തിട്ടുണ്ട്. എനിക്ക് ഇവരുടെ സുഹൃത്താകാനുള്ള മനസ്ഥിതി വ്യക്തമാക്കാനേ പറ്റൂ. ഇവരാണ് നിശ്ചയിക്കേണ്ടതെന്നും സുരേഷ് ഗോപി പറയുന്നു. മാധവൻ ആണ് അക്കാര്യത്തിൽ മുന്നിൽ.

Also Read
‘ജീവിതത്തിൽ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു, ‘ഫോൺ പാസ്‌വേഡ് പോലും ഞങ്ങൾക്ക് പരസ്പരം അറിയാം; രക്ഷ രാജും അർക്കജും

സുഹൃത്തൊന്നുമല്ല, ഏതെങ്കിലും ഒരു നിമിഷം കേറി അളിയാ എന്ന് വിളിക്കുമെന്നാണ് തോന്നുന്നത്. അച്ഛനാണ് മകനാണ് എന്നൊന്നും അവനില്ല. അവന് വേണ്ടത് എന്താണോ അതവൻ ചോദിക്കും. പെൺകുട്ടികൾ രണ്ടു പേർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരുത്തി എന്റെ തലയിൽ കയറി നിരങ്ങും. മറ്റവൾ കുറച്ച് പക്വതയൊക്കെ കാണിക്കും.

ഗോകുൽ ആണ് കൂട്ടത്തിൽ ഏറ്റവും പിന്നിലേക്ക് മാറി നിൽക്കുന്നത്. പാപ്പൻ ചെയ്യുമ്പോൾ ഞാൻ പലപ്പോഴും മനസിൽ പറഞ്ഞിട്ടുണ്ട് തനിക്ക് ഇങ്ങനെ ആയിക്കൂടെ എന്ന് ഉടനീളം എനിക്ക് ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement