മലയാള സിനിമയിലേക്ക് ബാല താരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയങ്കരിയായി നടിയായി മാറിയ താര സുന്ദരിയാണ് നസ്രിയ നസീം. പ്രമുഖ നടൻ ഫഹദ് ഫാസിലുമായിട്ടുള്ള പ്രണയ വിവാഹം കഴിഞ്ഞതോട് കൂടിയാണ് നസ്രിയ നസിം സിനിമയിൽ നിന്നും ഇടവേളക എടുത്തത്.
വർഷങ്ങളുടെ ഗ്യാപ്പിൽ നടി അഭിനയത്തിലേക്ക് തിരിച്ച് വന്ന നടി ഇടക്കിടെ ചെറിയ ഇടവേളകൾ വീണ്ടും എടുക്കാറുണ്ട്. അതേ സമയം ഇപ്പോൾ തെലുങ്ക് സിനിമയിലേക്ക് കൂടി എത്തിയരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാൽ എന്തുകൊണ്ടാണ് സിനിമയിലെ ഇടവേളകൾ വരുന്നതെന്ന ചോദ്യത്തിന് നസ്രിയ കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയിൽ നിന്നും ഇടയ്ക്കിടെ ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയ തുറന്നു പറഞ്ഞത്.
Also Read
മഷൂറയ്ക്ക് കിടിലൻ സർപ്രൈസുമായി ബഷീറിന്റെ സഹോദരിമാർ, മഷൂന്റെ നാത്തൂൻമാർ പൊളിയാണെന്ന് ആരാധകർ
ഇടവേളകൾ തീരുമാനിച്ച് എടുക്കുന്നതല്ല. ഇടയ്ക്കിടെ കഥകൾ കേൾക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെന്ന കാരണത്താൽ മാത്രമാണ് ഇടവേളകൾ വേണ്ടി വന്നത്. എന്നെ എരക്സൈറ്റ് ചെയ്യിപ്പിക്കാത്ത ഒന്നിനോടും യേസ് എന്ന് പറയാറില്ല. അതുകൊണ്ടാണ് സിനിമയിലെ ഇടവേള വരുന്നതെന്നാണ് നസ്രിയ പറയുന്നത്.
മലയാള സിനിമയിലെ വലിയ കുടുംബത്തിലെ അംഗമാണ് ഞാനിപ്പോൾ. അങ്ങനൊരു ഭാഗ്യം കിട്ടിയതിൽ ഒരുപാട് അനുഗ്രഹീതയാണ്. നടിയായത് കൊണ്ട് മാത്രമല്ല, ആ കുടുംബത്തിലെ മകളായത് കൊണ്ടും . കുടുംബത്തിലെ എല്ലാവരും ഞങ്ങളെ ഒത്തിരി സപ്പോർട്ട് ചെയ്യും. തിരക്ക് കാരണം ചില കുടുംബ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല.
എന്നാൽ അവരത് മനസിലാക്കും. എന്റെ വീട്ടുകാരെക്കാളും എന്നെ മനസിലാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത്. ഞാൻ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാൻ നോക്കിയിട്ടില്ല. മുൻപ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹ ശേഷവും.
ഞാൻ വന്നത് കൊണ്ട് ഫഹദ് ലൗഡർ പേഴ്സനോ ഫഹദ് വന്നത് കെണ്ട് ഞാൻ സൈലന്റ് പേഴ്സനോ ആയിട്ടില്ല. രണ്ട് പേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറന്നത്. ഫഹദിനെ വിമർശിക്കാറുണ്ടോന്ന് ചോദിച്ചാൽ മൂഡ് ശരിയല്ലെങ്കിൽ തമാശയ്ക്ക് വിമർശിക്കും. എന്നല്ലാതെ സീരിയസായിട്ട് വിമർശിച്ചിട്ടില്ല. അങ്ങനെ ഒരുപാട് വിമർശിക്കാനും കുറ്റം പറയാനൊന്നും അദ്ദേഹം അവസരം തന്നിട്ടില്ലല്ലോ.
രണ്ട് പേരും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കല്യാണത്തിന് മുൻപും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായിക നായകന്മാർ ആണെന്ന് നസ്രിയ പറയുന്നു.