മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി, ഇതാവണം സൂപ്പർസ്റ്റാർ എന്ന് ആരാധകർ, കൈയ്യടി

30

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിൽ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. മോളി കണ്ണമാലിയുടെ വീട്ടിൽ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകൻ സോളി പറഞ്ഞു.

Advertisements

അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടിൽ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.’ സോളി പറഞ്ഞു
നേരത്തെ ബിനീഷ് ബാസ്റ്റിന്റെ ഫെയ്സ്ബുക്ക് ലൈവിൽ തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായവാഗ്ദാനം നടത്തിയിട്ടുണ്ടെന്ന് മോളി വെളിപ്പെടുത്തിയിരുന്നു.

അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. അടിയന്തരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പലരും വിളിച്ച് രോഗവിവരം തിരക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും മോളിയുടെ മകൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നടൻ ബിനീഷ് ബാസ്റ്റിൻ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയിൽ പറയുന്നുണ്ടായിരുന്നു.

Advertisement