സഞ്ജു വി സാംസൺ ടീമിൽ നിന്ന് പുറത്തായത് ഇങ്ങനെ, സംഭവം അറിഞ്ഞ് ഞെട്ടി ക്രിക്കറ്റ് ലോകം

25

മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി എന്ന വാർത്ത അങ്കലാപ്പോടെയാണ് മലയാളി ക്രിക്കറ്റ് ലോകം കേട്ടത്. ബംഗ്ലാദേശിനെതിരെ ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു വിൻഡീസിനെതിരെ കളിയ്ക്കുമെന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പുണ്ടായിരുന്നു.

Advertisements

എന്നാൽ ടീം പ്രഖ്യാപനം പുറത്ത് വന്നപ്പോൾ അവിശ്വസനീയമായി സഞ്ജു ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുകയായിരുന്നു. എന്നാൽ സഞ്ജു എങ്ങനെ പുറത്തായതെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവെയ്ക്കുകയാണിപ്പോൾ മാധ്യമങ്ങൾ.സഞ്ജുവിനെ ടീമിൽനിന്നു തഴയാൻ രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഒന്ന്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തിരിച്ചു വരവു തന്നെ. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ വിശ്രമത്തിലായിരുന്ന കോഹ്ലിക്ക് വിൻഡീസിനെതിരായ പരമ്പരയിൽ ടീമിലേക്കു തിരിച്ചെത്തണമെങ്കിൽ ഒരാൾ വഴി മാറിക്കൊടുക്കേണ്ടിയിരുന്നു. അത് സഞ്ജുവാകട്ടെയെന്ന് നീണ്ട ചർച്ചകൾക്ക് ഒടുവിൽ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.

റിഷഭ് പന്തിനെ തഴഞ്ഞ് സഞ്ജുവിനെ നിലനിർത്തണമോയെന്നും ചർച്ച ഉയർന്നെങ്കിലും ഒരിക്കൽക്കൂടി പന്തിൽ വിശ്വാസമർപ്പിക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. മറ്റൊന്ന് രോഹിത്തിന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനും സെലക്ടർമാർ ശ്രമം നടത്തി.

എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ ടീമിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ താത്പര്യമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലി മുഖേന രോഹിത് സെലക്ടർമാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സഞ്ജുവിനെ തഴയാൻ സെലക്ടർമാർ ഉറപ്പിച്ചത്.

Advertisement