വിരാട് കോഹ് ലി ഗാംഗുലിയെ സുഖിപ്പിക്കുന്നു: പൊട്ടിത്തെറിച്ച് ഇതിഹാസ താരം

24

ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ. ഇന്ത്യയുടെ വിജയക്കുതിപ്പു തുടങ്ങിയതു സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്ന കോഹ് ലിയുടെ പരാമർശമാണ് ഗവാസ്‌ക്കറെ ചൊടിപ്പിച്ചത്. 1970 കളിലും 80 കളിലും ഇന്ത്യൻ ടീം ജയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവസ്‌കർ, അന്ന് കോഹ് ലി ജനിച്ചിട്ടു പോലുമില്ലെന്നും പരിഹസിച്ചു.

Advertisements

ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനാൽ അദ്ദേഹത്തെ ‘സുഖിപ്പിക്കാൻ’ കോഹ്ലിക്കു താത്പര്യം കാണുമെന്നും ഗവാസ്‌കർ ആരോപിക്കുന്നു. ഇന്ത്യൻ ടീം ടെസ്റ്റ് മത്സരങ്ങളിൽ ജയിക്കാൻ തുടങ്ങത് ദാദയുടെ (സൗരവ് ഗാംഗുലി) കാലത്താണെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്. ഗാംഗുലി ബിസിസിഐ പ്രസിഡന്റാണെന്ന് എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നല്ലതു പറയാൻ ക്യാപ്റ്റന് താത്പര്യം കൂടും.

പക്ഷേ 1970 കളിലും 80 കളിലും ഇന്ത്യൻ ടീം ജയിച്ചിട്ടുണ്ട്. അന്ന് കോഹ്ലി ജനിച്ചിട്ടു പോലുമില്ല’ ഗാവസ്‌കർ പറഞ്ഞു
2000 നു ശേഷമാണ് ക്രിക്കറ്റ് ആരംഭിച്ചതെന്നു പോലും കരുതുന്ന ഒരു വലിയ വിഭാഗം ആരാധകരുണ്ട്. അവരോടായി പറയട്ടെ, 1970കളിൽ തന്നെ വിദേശ മണ്ണിൽ ഇന്ത്യ ടെസ്റ്റ് വിജയങ്ങൾ നേടിയിട്ടുണ്ട്.

1986 ലും ഇന്ത്യൻ ടീം വിദേശത്തു ജയിച്ചു. ഇതിനു പുറമെ പലതവണ വിദേശത്ത് ടെസ്റ്റ് പരമ്പരകൾ സമനിലയിലാക്കിയിട്ടുമുണ്ട്. മറ്റു ടീമുകൾ തോറ്റതു പോലെ മാത്രമേ അന്ന് അവരും തോറ്റിട്ടുള്ളൂ’ ഗവാസ്‌കർ പറഞ്ഞു.നേരത്തെ, ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകർപ്പൻ വിജയം കുറിച്ച ശേഷം സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന് തുടക്കമിട്ടത് സൗരവ് ഗാംഗുലിയാണെന്ന് കോഹ്ലി പറഞ്ഞത്.

Advertisement