ആസിഫലി നിങ്ങളൊരു മികച്ച നടനെന്ന് തെളിയിച്ചിരിക്കുന്നു: ഫഖ്റുദ്ധീൻ പന്താവൂർ

44

ആസിഫലി മികച്ചൊരു നടൻകൂടിയാണെന്ന് ബോധ്യപ്പെടുത്തിയ മനോഹരമായൊരു സിനിമയാണ് ആസിഫലി നായകനായ കെട്ട്യോൾ എന്റെ മാലാഖ. പുതുമുഖമായ വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക.പുതുമുഖമായ നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Advertisements

വിവാഹിതരാവാൻ പോകുന്നവരും വിവാഹിതരും വിവാഹം കഴിക്കാൻ ഭയപ്പെട്ടവരും കണ്ടിരിക്കേണ്ട ചിത്രമാണിത്. സംവിധാനമികവും കഥാപാത്രങ്ങളുടെ പ്രകടനവുമാണ് സിനിമയെ മനോഹരമാക്കുന്നത്.

ഇതുപോലുള്ള ( ആസിഫലിയുടെ) കഥാപാത്രങ്ങൾ പോലുള്ളവരെ നേരിൽ അറിയാമെന്നതുകൊണ്ട് തന്നെ ഈ സിനിമ ഫീൽഗുഡ് മൂവിയായി മറ്റൊരാൾക്ക് സജസ്റ്റ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.

അമ്മയും വിവാഹം കഴിച്ചയച്ച പെങ്ങന്മാരും കൃഷിയുമായി കഴിയുന്ന ഒരു യുവാവ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുന്നതാണ് സിനിമയുടെ പശ്ചാത്തലം. യാതൊരു ഉടായിപ്പിലും പോയി ചാടാത്ത ചിന്തിക്കാത്ത അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വരുന്നതോടെ അയാളുടെ ലോകം കീഴ്മേൽ മറിയുന്നു.കൈവിട്ടുപോകാവുന്ന ഒരു വിഷയത്തെ ഹാസ്യത്തിന്റെ അധിക കുപ്പായമിട്ട് അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. ഒട്ടും മുഷിപ്പിക്കാത്ത ഈ സിനിമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.

പുതുമുഖമായ നായികയുടെ പ്രകടനം എടുത്തു പറയണം. ഉയരെക്കുശേഷം ആസിഫലിയുടെ ഗംഭീര പ്രകടനം.കുടുംബമൊന്നിച്ചും കൂട്ടുകാരുമൊന്നിച്ചും ഒറ്റയ്ക്കും കണ്ടാസ്വദിക്കാവുന്ന ചിത്രമാണിത്.

ഈചിത്രം ജസ്റ്റിന്‍ സ്റ്റീഫനും, വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
മാല പാർവ്വതി, ബേസിൽ ജോസഫ്, ഡോ. റോണി, രവീന്ദ്രൻ, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്ന സിബി, ജോർഡി, സന്തോഷ് കൃഷ്ണൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏജി പീറ്റർ തങ്കം ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും സിനിമയുടെ പ്ലസ് പോയന്റാണ്.

Advertisement