അമ്മയെ പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ, ലക്ഷ്മി ഗോപാലസ്വാമിക്ക് ഒപ്പമുള്ള ചിത്രവുമായി മണിക്കുട്ടൻ

1133

മലയാളത്തിന്റെ ഹിറ്റ് മേക്കർ വിനയന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബോയ് ഫ്രണ്ട്. ഒരു അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ സിനിമയിൽ ലക്ഷ്മി ഗോപാല സ്വാമിയും മണിക്കുട്ടനും ആയിരുന്നു അമ്മയുടേയും മകന്റേയും വേഷങ്ങൾ കൈകാര്യം ചെയ്തത്.

ഇവരം കൂടാതെ മലയാളികളുടെ ഗന്ധർവ്വ ഗായകൻ യേശുദാസ് ഈ ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ബോയ് ഫ്രണ്ടിന് ഉണ്ടായിരുന്നു. ഹരികൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിദ്യാസാഗർ നിർമിച്ച് വിനയൻ സംവിധാനം ചെയ്ത സിനിമയാണ് ബോയ്ഫ്രണ്ട്. സംവിധായകൻ വിനയൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്.

Advertisements

ഒരുപക്ഷെ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി ഒരു കോളജ് വിദ്യാർഥിയുടെ അമ്മയുടെ വേഷം ചെയ്യുന്നത് ബോയ്ഫ്രണ്ടിലായിരിക്കണം. മണിക്കുട്ടന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് ബോയ്ഫ്രണ്ടിലെ രമേശൻ. നടൻ ഗണേഷ് കുമാറാണ് ചിത്രത്തിൽ മണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത്.

Also Read
ദിലീപും അവന്റെ വീട്ടുകാരും എനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്: തുറന്നു പറഞ്ഞ് ലാൽജോസ്

ശ്രീനിവാസൻ, മുകേഷ്, ഹരിശ്രീ അശോകൻ, അഗസ്റ്റിൻ, ലാലു അലക്‌സ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ നിഷാദും സുജാത മോഹനും ചേർന്ന് ആലപിച്ച ഓമനെ കുഞ്ഞേ നിന്നെ എന്ന ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്.

ഈ പാട്ടിലാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ കഥാപാത്രത്തിന്റേയും മണിക്കുട്ടന്റെ മകൻ കഥാപാത്രത്തിന്റേയും ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നായികയായി തിളങ്ങിയിരുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ബോയ്ഫ്രണ്ടിലെ നന്ദിനി.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടൻ. ബോയ് ഫ്രണ്ട് എന്ന സിനിമ ണണിക്കുട്ടന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായിരുന്നു.

തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. ബഡാദോസ്ത്, മായാവി, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, പാസഞ്ചർ, എൽസമ്മ എന്ന ആൺകുട്ടി, ലോഹം, മരക്കാർ എന്നിവയാണ് മണിക്കുട്ടന്റെ പ്രധാന സിനിമകളിൽ ചിലത്.

ബിഗ് ബോസ് മലയാളം സീസൺ 3യിൽ മത്സരാർഥിയായിരുന്ന മണിക്കുട്ടൻ വലിയ ജനപിന്തുണയോടെയാണ് കപ്പ് കരസ്ഥമാക്കിയത്. ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തേയും മണിക്കുട്ടൻ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ സിനിമ ഷൂട്ടിങുമായി തിരക്കിലാണ് താരമിപ്പോൾ.

ലോഹിതദാസ് സംവിധാനം ചെയ്ത് 2000ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തു. ഒരു ഇന്ത്യൻ പ്രണയകഥ എന്ന മലയാള ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും അവസാനമായി അഭിനയിച്ചത്.

Also Read
ഒരുമിച്ചുള്ള ജീവിതം അസഹനീയം, ഭീഷണികളും ദേഷ്യപ്പെടലും മടുത്തു, പിരിയാനുള്ള തീരുമാനം എന്റേതാണ്: വിവാഹമോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ഇപ്പോൾ നടൻ മണിക്കുട്ടൻ ലക്ഷ്മി ഗോപാലസ്വാമിയെ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് റീൽ അമ്മയും മകനും വീണ്ടും കണ്ടുമുട്ടിയതും ഓർമകൾ പുതുക്കിയതും. ഇരുവരും ചേർന്ന് പകർത്തിയ ചിത്രങ്ങളും മണിക്കുട്ടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ച് പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിക്കുട്ടൻ കുറിച്ചത്. നന്ദിയും സ്‌നേഹവും അറിയിച്ച് ലക്ഷ്മി ഗോപാലസ്വാമിയും എത്തിയിട്ടുണ്ട്.

Advertisement