വിക്രാമാദിത്യന് രണ്ടാം ഭാഗം വരുന്നു, ദുൽഖറിനും ഉണ്ണി മുകുന്ദനും പുറമേ ഒരു വമ്പൻ താരവും, വെളിപ്പെടുത്തലുമായി ലാൽ ജോസ്

1653

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ യുവതാരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു വിക്രമാദിത്യൻ. തിയ്യറ്ററുകളിൽ തകർപ്പൻ വിജയം നേടിയ സിനിമ രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ മുന്നോട്ട് വെച്ചുകൊണ്ടിയിരുന്നു അവസാനിച്ചത്.

ഇപ്പോഴിതാ വിക്രമാദിത്യൻ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറെടുക്കികകയാണെന്ന് സംവിധായകൻ ലാൽജോസ്. രണ്ടാം ഭാഗത്തിന്റെ കഥ ഓക്കെയായി എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ലാൽജോസ് പറയുന്നത്. വിക്രമാദിത്യൻ രണ്ടാം ഭാഗം ഓക്കെയായി. ദുൽഖറിനോട് പറഞ്ഞിട്ടില്ല കഥ ആദ്യമധ്യാന്ത്യം സെറ്റായി.

Advertisements

ഒരു വൺലൈൻ സെറ്റായി കഴിഞ്ഞാൽ ദുൽഖറിനോട് സംസാരിക്കണം. ദുൽഖർ ഓക്കെയാണെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ദുൽഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും. പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോൾ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും.

Also Read
അമ്മയെ പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ, ലക്ഷ്മി ഗോപാലസ്വാമിക്ക് ഒപ്പമുള്ള ചിത്രവുമായി മണിക്കുട്ടൻ

നിവിൻ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാൻ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോൾ ഒരുപാട് വളർന്ന് പോയി. ദുൽഖർ തന്നെ ഇത് അക്‌സപ്റ്റ് ചെയ്യുമോയെന്ന് അറിയില്ല. കാരണം അന്നത്തെ പോലെ ഈക്വൽ ഇമ്പോർട്ടന്റ് ആയിട്ടുള്ള റോളിൽ ഉണ്ണിയുണ്ട്.

എങ്ങനെയായിരിക്കും ദുൽഖർ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല. മാത്രമല്ല ഇത്തവണ ഒരു സൂപ്പർസ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല. ആയാളോടും പറഞ്ഞിട്ടില്ല. ഒരാളെ മനസിൽ കണ്ടുവെച്ചിട്ടുണ്ട്. ദുൽഖറിന്റെ ക്ലീൻ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാൻ പറ്റൂ എന്നാണ് ലാൽജോസ് പറയുന്നത്.

2014ൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ വലിയ വിജയമായിരുന്നു നേടിയിരുന്നത്. ഇക്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദുൽഖർ, ഉണ്ണിമുകുന്ദൻ, നമിത എന്നിവർക്ക് പുറമെ അനൂപ് മേനോനും ലെനയും ഈ സിനിമയിൽ ഈ ശക്തമായ വേഷങ്ങളിൽ എത്തിയിരുന്നു.

ലാൽജോസിന്റെ പുതിയ ചിത്രം മ്യാവു കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യൻ എന്നീ സിനിമകൾക്ക് ശേഷം ലാൽജോസും ഇക്ബാൽ കുറ്റിപ്പുറവും ഒന്നിച്ച ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് ഈ സിനിമ നേടിയെടുക്കുന്നത്.

Also Read
അത് ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ആ നഷ്ടബോധം മാറി: ഷംന കാസിം പറയുന്നു

Advertisement