നഴ്സുമാരുടെ മഹത്വം മനസിലാക്കാനും അവരെപ്പറ്റി ചർച്ച ചെയ്യാനും മഹാമാരികൾ വരേണ്ടിവന്നു: തുറന്നു പറഞ്ഞ് അന്നാ രേഷ്മ രാജൻ

47

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി അന്ന രേഷ്മ രാജൻ. പിന്നീട് ഒരു പിടി ചിത്രങ്ങളിൽ മികവുറ്റ വേഷങ്ങൾ ചെയ്ത അന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറകുയായിരുന്നു.

ഒരു പരസ്യ ഹോർഡിംഗിൽ നിന്നാണ് അന്ന രേഷ്മ രാജൻ സിനിമയിലേക്ക് എത്തിയത്. ആലുവ രാജഗിരി ആശുപത്രിയിലെ നഴ്സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോർഡിംഗിൽ കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസ് നിർമ്മാതാവ് വിജയ് ബാബുവും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും അങ്കമാലി ഡയറീസ് എന്ന സിനിമയിലേക്ക് അന്നയെ ക്ഷണിച്ചത്.

Advertisements

അന്നയെയും ഓഡീഷനിലൂടെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ 86 പുതുമുഖങ്ങൾക്ക് ഒപ്പം അങ്കമാലി ഡയറീസീലൂടെ അന്നയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നാട്ടുകാരായ മറ്റുപല പെൺകുട്ടികളെയും പോലെ നഴസിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി.

എന്നാൽ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താൻ സിനിമയിൽ എത്തിയതെന്ന് പറയുകയാണ് അന്ന ഇപ്പോൾ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അന്ന രേഷ്മ രാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

അന്ന രേഷ്മ രാജന്റെ വാക്കുകൾ ഇങ്ങനെ:

നിപ്പയും കൊവിഡുമൊക്കെ വന്നപ്പോഴാണ് സമൂഹം നഴ്സുമാരുടെ മഹത്വം മനസിലാക്കാനും അവരെ മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാൻ തുടങ്ങിയത്. എപ്പോഴും അങ്ങനെയാണല്ലോ.ഒരു യുദ്ധം വരുമ്പോഴല്ലേ നമ്മൾ ആർമിയെയും നേവിയെയും എയർഫോഴ്സിനെയും കുറിച്ചൊക്കെ ചർച്ച ചെയ്യാറുള്ളൂ.

അതുപോലെ നഴ്സുമാരെപ്പറ്റി ചർച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികൾ വരേണ്ടിവന്നു വെന്നും അന്ന പറയുന്നു. അതേ സമയം ഒരിക്കലും പ്ലാൻ ചെയ്ത് സിനിമയിൽ വന്നയാളല്ല ഞാനെന്നും ഗ്ലാമർ വേഷങ്ങൾ ഒരിക്കലും താൻ ചെയ്യില്ലെന്നും അന്ന വ്യക്തമാക്കുന്നു.

Advertisement