എന്റെ അമ്മയെ രക്ഷപെടുത്തിയത് അവരാണ്, അതിന്റെ കടമായോ കടപ്പാടോ അല്ല, നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം: അഭ്യർത്ഥനയുമായി ടിനി ടോം

58

ടൗട്ട ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ ക്ഷോഭത്തിലും കനത്ത മഴയിലും വളരെയധികം നാശനഷ്ടങ്ങളായിരുന്നു കേരള തീരത്ത് ഉണ്ടായത്. അതിൽ ഏറ്റവും കൂടുതൽ നാശം നഷ്ടമുണ്ടായത് എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ ഒന്നായ ചെല്ലാനത്ത് ആയിരുന്നു.

അതി ശക്തമായ കടലാക്രമണത്തിൽ ചെല്ലാനം നിവാസികൾ വളരെയധികം കഷ്ടപ്പെട്ട ദിവസങ്ങൾ ആയിരുന്നു കടന്ന് പോയത്. 50ൽ അധികം വീടുകളിൽ വെള്ളം കയറുകയും അവിടയുള്ള നിരവധി ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതായി വരികയും ചെയ്തു.

Advertisements

ഇപ്പോൾ ഇതാ ചെല്ലാനം നിവാസികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനായി ക്യാംപയിൻ സംഘടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ. നടൻ ടിനി ടോം, രഞ്ജിനി ഹരിദാസ്, രാജ സാഹിബ് തുടങ്ങി സിനിമ മേഖലയിൽ നിന്നുമുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് ക്യാംപയിൻ.

അതേ കുറിച്ച് ടിനി ടോം പറയുന്നത് ഇങ്ങനെ:

കടൽ ഇപ്പോൾ പറന്ന് എത്തിയിരിക്കുകയാണ് ചെല്ലാനത്ത്. ചെല്ലാനം എന്ന് പറയുമ്പോൾ നമ്മൾ ഒക്കെ ഓർക്കേണ്ടത് 2018 ലെ വെള്ളപ്പൊക്കമാണ്. ആ സമയത്ത് എന്റെ അമ്മയെ പോലും ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യ സ്നേഹികളാണ്.

അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാൻ തീർക്കാൻ ആഗ്രഹിക്കുന്നത്. ഉടുത്ത വസ്ത്രം മാത്രമേ അവർക്കുള്ളു. എന്റെ സുഹൃത്ത് വികാസ് രാംദാസ് എല്ലാദിവസവും അവിടുത്തെ വീഡിയോസ് അയച്ചു തരുമ്പോൾ വലിയ വേദന തോന്നും.

2018ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ടവനാണ് ഞാൻ. ആ വേദന അത് അനുഭവിച്ചവർക്കി മാത്രമേ മനസ്സിലാവുകയുള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ കൂട്ടം കൂടാനോ ഒന്നും പറ്റില്ല എന്നതാണ് എന്നാലും നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം എന്നാണ് ടിനി ടോമിന്റെ അഭ്യർത്ഥന.

Advertisement