ആ ബന്ധവും അവസാനിപ്പിക്കുന്നു, നടൻ മുകേഷും രണ്ടാം ഭാര്യ മേതിൽ വേദികയും വേർപിരിയുന്നു, മുകേഷിൽ നിന്ന് രക്ഷപെടാൻ ദേവിക വിവാഹമോചന ഹർജി സമർപ്പിച്ചു

389

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മുകേഷ്. മാത്രമല്ല ഇപ്പോൾ കൊല്ലം എംഎൽഎ കൂടിയാണ് അദ്ദേഹം. അതേ സമയം അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത അത്ര സുഖകരമായതല്ല.

മുകേഷും താരത്തിന്റെ രണ്ടാം ഭാര്യയായ മേതിൽ വേദികയും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടൽ ആണ് ഈ പുറത്ത് വിട്ടിരിക്കുകന്നത്.

Advertisement

Also Read
നല്ല പനിപിടിച്ച് മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്, എന്നിട്ടും മഴ നനഞ്ഞ് അദ്ദേഹം അഭിനയിച്ചു, ഞാൻ ശരിക്കും നമിച്ചുപോയി: മമ്മൂട്ടിയെ കുറിച്ച് വിഎം വിനു

ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയക്കാരൻ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോൺ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്നത്തെ കുറിച്ചും വാർത്തകൾ വരുന്നത്. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് വേദികയുമായിട്ടുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.

മാസങ്ങൾക്ക് മുൻപ് തന്നെ മുകേഷുമായി പിരിഞ്ഞ് ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. മുകേഷുമായിട്ടുള്ള ബന്ധം തുടർന്ന് പോകാൻ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് താരം എന്നുമാണ് അറിയുന്നത്. നിയമപരമായി തന്ന ബന്ധം വേർപ്പെടുത്താനുള്ള ശ്രമത്തിലാണ് ദേവിരയെന്നും മറുനാടൻ മലയാളിയുടെ റിപ്പോർട്ടിൽ പറയുന്നു.

ആഴ്ചകളായി വാർത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവാഹേ മാചനത്തിന് വേദിക ഹർജി കൊടുത്തെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും അറിഞ്ഞിട്ടുണ്ട്. അതേ സമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ

ഭാര്യയെ അവഗണിക്കുന്നത് മുതൽ കുടുംബ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നില്ലെന്നും അടക്കം നിരവധി പരാതികൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇനിയും മുന്നോട്ട് പോകാൻ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാൻ ദേവിക തീരുമാനിച്ചതെന്നും അറിയുന്നു. അതേ സമയം പുറത്ത് വന്ന വാർത്ത ശരിയാണെങ്കിൽ എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് മുകേഷും ദേവികയും ചേർന്ന് അവസാനിപ്പിക്കുന്നത്.

2013 ഓക്ടോബർ 24 നായിരുന്നു മുകേഷും മേതിൽ ദേവികയും തമ്മിൽ വിവാഹിതരാവുന്നത്. നടി സരിത യുമായിട്ടുള്ള വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതം വേർപ്പെടുത്തി നിൽക്കുമ്പോഴാണ് മുകേഷിന് ദേവികയുടെ ആലോചന വരുന്നത്. നേരത്തെ വിവാഹിതയായ വേദികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭർത്താവ് ഇതിലൊരു കുഞ്ഞുണ്ട്. വിവാഹമോചന ശേഷം നർത്തകിയായ ദേവിക നൃത്ത കരിയറുമായി മുന്നോട്ട് പോകണമന്നാണ് ആഗ്രഹിക്കുന്നത്. മുകേഷ് മുൻപ് ലളിതകല അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്.

Also Read
അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ട് അതിശയിച്ചുപോയി, ഇപ്പോഴും മറക്കാൻ പറ്റുന്നില്ല: ആ സൂപ്പർതാരത്തെ കുറിച്ച് മാളവിക മേനോൻ

ഈ പരിചയം വിവാഹാലോചനയായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ ഇരുപത്തിരണ്ട് വയസിന്റെ വ്യത്യാസ മുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. വിഷയത്തിൽ കൂടുതൽ റിപ്പോർട്ടുകൾ ഉടൻ പുറത്തു വന്നേക്കു മെന്നാണ് അറിയുന്നത്.

Advertisement