ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ നമ്മളറിയാതെ തന്നെ ഒരു പ്രണയം ആ നടിമാരോട് ഉണ്ടാകും, താൻ പ്രണയ രംഗങ്ങൾ അഭിനയിക്കുന്നതിനെ കുറിച്ച് മോഹൻലാൽ

1486

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ താരരാജാവും ലോക സിനിമയില നടന വിസ്മയവും ആയി മാറിയ താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഏതാണ്ട് 40ൽ അധികം വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ലാലേട്ടൻ ചെയ്തിട്ടില്ലാത്തി വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

തമാശ കലർന്ന കുടുംബ ചിത്രങ്ങളിലും ക്ലാസിക് പ്രണയ ചിത്രങ്ങളിലും മാസ്സ് മസാല സിനിമകളിലും എല്ലാം ഒരേ സമയം നിറഞ്ഞാടാൻ ഒരു പ്രത്യേക കഴിവു തന്നെയാണ് മോഹൻലാലിന് ഉള്ളത്. തന്റെ അഭിനയ ജീവിതത്തിൽ നിരവനായികമാരോടൊപ്പം ആണ് ലാലേട്ടൻ അഭിനയിച്ചിട്ടുള്ളത്.

Advertisements

ഒരു അഭിനേതാവ് എന്നതിന് പുറമേ ചലച്ചിത്ര നിർമ്മാതാവും, പിന്നണിഗായകനും, സംവിധായകനും വിതരണക്കാരനും ഒക്കെയായി സിനിമയുടെ വിവിധ മേഘകളിൽ ആണ് മോഹൻലാൽ പ്രവർത്തിക്കുന്നത്. നിരവധി സംസ്ഥാന ദേശിയ അവാർഡുകളും പത്മശ്രീ, പത്മഭൂഷൺ, ലഫ്റ്റനന്റ് കേണൽ തുടങ്ങിയ പദവികളും അദ്ദേഹത്തന് ലഭിച്ചിട്ടുണ്ട്.

Also Read
ആ വ്യക്തിയെ ഞാൻ 15 മിനിറ്റിനു ശേഷം തിരിച്ച് വിളിച്ചു മാപ്പു ചോദിച്ചിരുന്നു: യൂടൂബറെ പച്ചത്തെറി വിളിച്ച സംഭവത്തിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

ഇപ്പോഴിതാ എംഎൽഎയും നടനുമായ മുകേഷിന് ഒപ്പം ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിരവധി ഹിറ്റ് സിനിമകളിൽ ആണ് മുകേഷും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

പ്രണയ രംഗങ്ങളെ കുറിച്ചുള്ള ഒരു ചോദ്യമായിരുന്നു മുകേഷ് മോഹൻലാലിനോട് ചോദിച്ചത്. പ്രണയ രംഗങ്ങൾ ചെയ്യുമ്പോൾ ശരിക്കും പ്രണയം ഉടലെടുക്കുമോ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. തീർച്ചയായും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നായികാ നായകന്മാർ തമ്മിൽ പ്രണയം മനസ്സിൽ വരുമെന്നും പ്രണയം എന്നത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയാണെന്നും മോഹൻലാൽ മറുപടിയായി പറയുന്നു.

Also Read
മോഹൻലാലിന് ഒപ്പമുള്ളത് മറക്കാനാവാത്ത അനുഭവം, മമ്മൂട്ടിയെ എനിക്ക് പേടിയായിരുന്നു: മധുബാല പറയുന്നു

അത്തരം സമയങ്ങളിൽ മാത്രമല്ല എല്ലാ സമയത്തും നമ്മൾ എല്ലാവരോടും സ്‌നേഹത്തിലാണ്. ഇത്തരം ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മളിൽ പ്രണയം ഉണ്ടാകും. അത് നമ്മൾ വേണമെന്നു വെച്ച് ചെയ്യുന്നതല്ല. ആ സീൻ കഴിഞ്ഞതിനു ശേഷം നമ്മൾ ആ പ്രണയം അങ്ങോട്ട് മാറ്റി വയ്ക്കുകയും ചെയ്യുന്നു.

എത്രയും പെട്ടെന്ന് ആ പ്രണയം മാറ്റുക എന്നതാണ് നമ്മുടെ കടമയും എന്ന് പറഞ്ഞു. ഇത് പറഞ്ഞ ഉടനെ തന്നെ മുകേഷ് വീണ്ടും ഒരു ചോദ്യം ആവർത്തിച്ചു അതിനു പിന്നാലെ തന്നെ ആ പ്രണയം കളയുമോ അതോ കൂടെ കൊണ്ട് നടക്കുമോ എന്നായിരുന്നു. ചിലത് പെട്ടന്ന് കളയും എന്നാൽ ചിലതാണെങ്കിൽ കുറച്ചുനാൾ എടുക്കും അത് മനസ്സിൽ നിന്ന് പോകാൻ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

ജീത്തു ജോസഫിന്റെ റാം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ തുടങ്ങിയവയാണ് മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Also Read
നസ്രിയയെ ഫഹദ് വിവാഹം കഴിക്കാൻ കാരണക്കാരി ഞാനാണ്: വെളിപ്പെടുത്തലുമായി നിത്യ മേനോൻ, വീഡിയോ വൈറൽ

Advertisement