നസ്രിയയെ ഫഹദ് വിവാഹം കഴിക്കാൻ കാരണക്കാരി ഞാനാണ്: വെളിപ്പെടുത്തലുമായി നിത്യ മേനോൻ, വീഡിയോ വൈറൽ

1948

സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ മലയാളിയായ തെന്നിന്ത്യൻ നായികയാണ് താരസുന്ദരി നിത്യാ മേനോൻ.
നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് മലയാളികൾ അടക്കമുള്ള ആരാധകരുടെ പ്രിയങ്കരിയായി നിത്യാ മേനോൻ മാറിയത്.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് നിത്യ.
1998ൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

Advertisements

തുടർന്ന് സേവനം എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന മോഹൻ ലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്. നല്ലൊരു ഗായിക കൂടിയാണ് താരം. മൂന്ന് ഫിലിം ഫെയർ അവാർഡുകളും നേടി എടുത്തിട്ടുണ്ട് നടി.

അഭിനയിച്ച കഥാപാത്രങ്ങൾ തമ്മിൽ ഒരു സാമ്യവും പ്രേക്ഷകർക്ക് തോന്നാത്ത വിധം കഥാപാത്രങ്ങൾ തിരഞ്ഞെടുത്തും അഭിനയതിളക്കം കൊണ്ടും പ്രേക്ഷകരുടെ മനം കവർന്നു ഈ തെന്നിന്ത്യൻ സുന്ദരി. അഞ്ജലി മേനോനൊപ്പം ചേർന്ന രണ്ടു മലയാള സിനിമകൾ നിത്യയുടെ അഭിനയജീവിതത്തിലെ പ്രധാനപെട്ടവയാണ്.

അഞ്ജലി മേനോൻ എന്ന സംവിധായിക ആദ്യമായി ഹാപ്പി ജേർണി എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ നായികയായി എത്തിയത് നിത്യാമേനോൻ ആയിരുന്നു. സ്ത്രീ രാഷ്ട്രീയം ചർച്ച ചെയ്ത ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം നിത്യയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read
ദീലിപേട്ടനും ഞാനും മഞ്ജു ചേച്ചിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു; കാവ്യാമാധവന്റെ വാക്കുകൾ വൈറൽ

ഹാപ്പി ജേണിക്കു ശേഷം അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സിൽ നതാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. പ്രധാന കഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോൻ നിത്യയെ ക്ഷണിച്ചത്. എന്നാൽ മറ്റു ചില ചിത്രങ്ങളുടെ തിരക്കിൽപെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.

പിന്നീട് നസ്രിയ പ്രധാന വേഷം ചെയ്യുക ആയിരുന്നു . പ്രധാന കഥാപാത്രങ്ങളായത് നസ്രിയയും ഫഹദുമായിരുന്നു.
അതേ സമയം സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാൻ കഴിയാത്തതിൽ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ രസകരമായി മറുപടി നൽകി.

ആ സെറ്റിൽ വെച്ചാണ് ഫഹദും നസ്രിയയും തമ്മിൽ പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. അവരുടെ വിവാഹത്തിന് കാരണമായത് അപ്പോൾ ഞാനല്ലേ എന്ന് നിത്യാമേനോൻ ചോദിക്കുന്നു. രണ്ടുപേർക്കും അതോർമ്മ വേണമെന്നും നിത്യ പറഞ്ഞു. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ ആയിരുന്ന നിത്യാ മേനോന്റെ തുറന്നു പറച്ചിൽ.

Also Read
ആ ലിപ്ലോക്ക് രംഗത്തിനിടെ ഞാൻ ഇറങ്ങിയോടി, കാരവനിൽ പോയിരുന്ന് കുറേ കരഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അഞ്ജലി

Advertisement