ബിഗ്‌ബോസ് നാലിലെ കിടിലൻ മത്സരാർത്ഥി ജാനകി സുധീർ ശരിക്കും ആരാണെന്ന് അറിയാമോ

1073

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വജയമായതോടെ മറ്റുഭാഷകളിലും തുടങ്ങുകയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്ന് കൂടിയാണ് ബിഗ് ബോസ്. മൂന്ന് സീസണുകളുടെ ഗംഭീര വിജയത്തിന് ശേഷം ബിഗ്‌ബോസ് മലയാളം നാലാമത്തെ സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

ആരൊക്കെ ആയിരിക്കും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുന്നത് എന്ന വാർത്ത അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നവീൻ അറക്കൽ ആയിരുന്നു പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ മത്സരാർഥി. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. രണ്ടാമത്തെ മത്സരാർത്ഥി ജാനകി സുധീർ ആണ്.

Advertisements

Also Read
പിന്തുണ നൽകി കൂടെ നിന്നത് ഭാര്യ സിനിയാണ്; ബിഗ് ബോസിലെ ആദ്യ മത്സരാർഥി നവീൻ അറയ്ക്കൽ പറയുന്നത് കേട്ടോ

ടെലിവിഷൻ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് ജാനകി സൂധീർ. കുറച്ച് വിശ്വാസത്തോടെ ആണ് ഇവർ പരിപാടിയിലേക്ക് കാലെടുത്തുവച്ചത്. പലപ്പോഴും ഇവരെ കണ്ടപ്പോൾ കഴിഞ്ഞ സീസണിലെ മറ്റൊരു മത്സരാർത്ഥിയെ ഓർമ്മ വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ പതിപ്പിലെ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ടിംപൽ ബഹൽ.

ഈ താരത്തിനെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഈ നടിയുടെ വാക്കുകൾ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവരുടെ പകരക്കാരി ആകുവാൻ ജാനകിക്ക് സാധിക്കുമോ എന്നാണ് ഇപ്പോൾ ബിഗ്‌ബോസ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും ഈ പരിപാടി സ്വന്തമാക്കി മാറ്റുവാൻ സാധിക്കും എന്ന ആത്മവിശ്വാസം വളരെയധികമുണ്ട് ജാനകിക്ക്.

Also Read
ബീന ആദ്യമായി എന്റെ വീട്ടിലേക്ക് വന്നത് രോഗിയായി, വെളിപ്പെടുത്തലുമായി ഭർത്താവ് മനോജ് കുമാർ

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ആണ് ഇവർ സിനിമയിലെത്തുന്നത്. പിന്നീട് ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലുമ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഹോളിവുഡ് ആണ് മറ്റൊരു പ്രധാന ചിത്രം. ഈറൻ നിലാവ്, തേനും വയമ്പും എന്നീ പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചങ്ക്സ്, ചാണക്യതന്ത്രം, തീരം, ഒരു യമണ്ടൻ പ്രേമകഥ എന്നിങ്ങനെയുള്ള സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ജാനകി സുധീർ.

Advertisement