വിവാഹ മോചിതയാണ്, സിംഗിൾ മദർ ആണ്, ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്, ബിഗ് ബോസ് താരം ശാലിനി നായർ പറയുന്നത് ഇങ്ങനെ

216

ബിഗ്‌ബോസ് ആരാധകരായ മലയാളി ടെലിവിഷൻ പ്രേക്ഷകർ കാത്തിരുന്നത് പോലെ കിടിലൻ മത്സരാർഥികളുമായി ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിച്ചിരിക്കുകയാണ്. അവതാരകൻ മോഹൻലാൽ മത്സരാർഥികളെ ഓരോരുത്തരായി പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം പ്രേക്ഷകർക്ക് പരിചയമുള്ളവരും അല്ലാത്തവരുമായി നിരവധി താരങ്ങൾ ഷോ യിൽ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

മോഡലിങ്ങ്, അഭിനയം, ടെലിവിഷൻ രംഗത്ത് നിന്നുള്ള മത്സരാർഥികളാണ് ഇത്തവണ കൂടുതലായും പങ്കെടുക്കുന്നത്. അവതാരകയും മോഡലുമായ ശാലിനി നായരാണ് ഈ സീസണിലെ ശ്രദ്ധേയായ മത്സരാർഥികളിൽ ഒരാൾ. ഇൻട്രോ വീഡിയോയിലൂടെ ബിഗ് ബോസ് വിശേഷങ്ങളും തന്റെ കുടുംബത്തെയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തി കൊണ്ടാണ് ശാലിനി എത്തിയത്.

Advertisements

അവതാരകമാരിൽ ഒരാളായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്ന മത്സരാർഥിയാണ് ശാലിനി നായർ. നിരവധി ഷോ കളിൽ അവതാരകയായി തിളങ്ങിയിട്ടുള്ള ശാലിനി അഭിനയ രംഗത്തും സജീവമാണ്. പല മേഖലകളിൽ സജീവമായി പ്രവർത്തിക്കുമ്പോഴും ടെലിവിഷൻ അവതാരക എന്ന മേൽവിലാസത്തിലാണ് ശാലിനി ശ്രദ്ധേയാവുന്നത്. വി ജെ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ശാലിനി സോഷ്യൽ മീഡിയയിൽ പേര് സേവ് ചെയ്തിരിക്കുന്നത്.

Also Read
എന്നെ വെണമെന്നാണ് അയാൾ പറയുന്നത്, ഏനിക്ക് നേരെ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമുണ്ട്: വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

കഠിനാധ്വാനത്തിനു പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി ഒരു സിംഗിൾ മദറാണ്. ഒറ്റയ്ക്ക് മകനെ വളർത്തുന്നതിനെ പറ്റിയും വിവാഹമോചനത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന മകനെ താരം പരിചയപ്പെടുത്തിയത്. ‘ഞാനൊരു വിവാഹമോചിതയാണ്, സിംഗിൾ മദർ ജീവിതം ആസ്വദിച്ച് വരികയാണ്. അതിന് സഹായിക്കുന്നത് മകന്റെ സപ്പോർട്ട് കാരണമാണ്.

ചെരിപ്പിന്റെ വള്ളി പൊട്ടിയാൽ പോലും രണ്ടാഴ്ച കഴിഞ്ഞേ പറയുന്ന സ്വഭാവമാണ് അവന്റേത്. അത്ര പോലും തന്നെ ബുദ്ധിമുട്ടിക്കാറില്ല. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്‌നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടൻ. സിംഗിൾ മദർ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി എന്നും മോനെ കുറിച്ച് ശാലിനി പറഞ്ഞു. മകന് പുറമേ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം.

വേദിയിൽ വെച്ച് കുടുംബത്തോട് തന്റെ സന്തോഷം പങ്കുവെക്കാനുള്ള അവസരവും ശാലിനിയ്ക്ക് ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് അനിയൻ വിദേശത്തേക്ക് പോയെന്നും അവനെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദനയെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തി. അതേ സമയം ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമിലേക്ക് അവസരം ലഭിച്ചതിനെ വലിയ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് താൻ കാണുന്നതെന്നും ശാലിനി പറയുന്നു.

Also Read
എന്നെ വെണമെന്നാണ് അയാൾ പറയുന്നത്, ഏനിക്ക് നേരെ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമുണ്ട്: വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

താൻ ഇവിടെ പൊളിക്കും എന്ന ഉറപ്പ് പറഞ്ഞ് കൊണ്ടാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. മോഹൻലാലിനെ ഇന്റർവ്യൂ എടുക്കാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് വേദിയിൽ വെച്ച് അവതാരകനോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തിരുന്നു. ലാലേട്ടൻ ഏറ്റവും കൂടുതൽ നന്നാവണമെന്ന് ആഗ്രഹിച്ച് അന്നും ഇന്നും കൂടെ നിൽക്കുന്ന സുഹൃത്ത് ആരാണ് എന്നായിരുന്നു ശാലിനിയുടെ ചോദ്യം. ഒന്നല്ല ഒരുപാട് പേരുണ്ടെന്നും അവരെല്ലാം ഇപ്പോഴും എനിക്കൊപ്പം തന്നെയുണ്ട് എന്നുമാണ് മോഹൻലാൽ നൽകിയ മറുപടി.

Advertisement