താൻ ഉടൻ വിവാഹിത ആകാൻ പോകുന്നു എന്ന് പറയുന്നതിന്റെ കാരണം ഇതാണെന്ന് സ്വാസിക, അതിശയിച്ച് ആരാധകർ

838

മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി സ്വാസിക വിജയ്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനിൽ കൂടിയാണ് നടി ഏറെ ശ്രദ്ധേയ ആയത്.

ഫ്‌ളവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്. സീത എന്ന ടെറ്റിൽ കഥാപാത്രമായി സ്വാസിക മിന്നി തി താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത.

Advertisements

വൈഗ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു. ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നിൽ എത്തിയത്.

അവതാരക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തിളങ്ങിയ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ അടക്കം തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകർക്കായി താരം പങ്കുവെയ്ക്കാറുമുണ്ട്.

Also Read
താൻ ഉടൻ വിവാഹിത ആകാൻ പോകുന്നു എന്ന് പറയുന്നതിന്റെ കാരണം ഇതാണെന്ന് സ്വാസിക, അതിശയിച്ച് ആരാധകർ

അതേ സമയം ആരാധകർക്ക് അറിയേണ്ട ഒരു കാര്യം താരം എന്നാണ് വിവാഹിതയാകാൻ പോകുന്നത് എന്നത് ആണ്. പലപ്പോഴും ഈ ചോദ്യത്തിന് പല തരത്തിൽ ഉള്ള മറുപടിയാണ് താരം നൽകാറുള്ളത്. അടുത്തിടെ ആണ് ഒരു അഭിമുഖത്തിൽ വെച്ച് താൻ ഉടൻ തന്നെ വിവാഹിതയാകും എന്നും വിവാഹം ജനുവരിയിൽ തന്നെ ഉണ്ടാകും എന്നും താരം പറഞ്ഞത്.

എന്നാൽ താൻ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് താരം തുറന്ന് പറഞ്ഞിരുന്നില്ല. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അദ്ദേഹമാണ് തനിക് വേണ്ട പിന്തുണ നൽകുന്നത് എന്നും നേരുത്തെ തന്നെ സ്വാസിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹിത ആകാൻ പോകുന്നു എന്ന് പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

പെട്ടന്നുള്ള ഒരു ആവേശത്തിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന് പറഞ്ഞത് എന്നും ഈ ചോദ്യത്തിന് എന്റെ മൂഡ് അനുസരിച്ചാണ് ഞാൻ മറുപടി പറയുന്നതെന്നുമാണ് സ്വാസിക പറയുന്നത്.
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും എല്ലാം പലപ്പോഴും വരുന്ന ചോദ്യങ്ങൾ ആണ്.

നമ്മൾ ഒരിക്കൽ മറുപടി പറഞ്ഞാലും വീണ്ടും ഇതേ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് വീണ്ടും വരുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ അപ്പോൾ തോന്നുന്ന മറുപടിയാണ് നൽകുന്നത്. ചിലപ്പോൾ പ്രണയത്തിൽ ആണെന്നു പറയും.

Also Read
മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ താരസിംഹാസനത്തിൽ എത്താൻ സാധ്യത ഫഹദ് ഫാസിലിന് മാത്രം, പ്രമുഖ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

മറ്റ് ചിലപ്പോൾ പ്രണയം ബ്രേക്കപ്പ് ആയി എന്ന് പറയുമെന്നും ശരിയായ മറുപടി നൽകിയാലും ഇനിയും ഇത്തരം ചോദ്യങ്ങൾ വീണ്ടും വരുമെന്നും സ്വാസിക വ്യക്തമാക്കുന്നു. അതേ സമയം മോഹൻലാൽ നായകനായനാകുന്ന ആറാട്ടാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.

Advertisement