ഏറ്റവും സന്തോഷം തോന്നിയ നിമിഷം അതായിരുന്നു; കാവ്യ മാധവന്റെ തിരിച്ചു വരവിനെക്കുറിച്ച് ദിലീപ് അന്ന് പറഞ്ഞത്

2301

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താര ദമ്പതികളാണ് നടൻ ദിലീപും ഭാര്യയും നടിയും ആയ കാവ്യ മാധവനും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ചാണ് ഇവരുടെ മുന്നേറ്റം. ബാലതാരം ആയിട്ടാണ് കാവ്യ മാധവൻ സിനിമയിൽ എത്തുന്നത്. തുടക്കം മുതലെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്.

ആദ്യ സിനിമയിലെ നായകനെ തന്നെയാണ് കാവ്യ ജീവിതത്തിലും പങ്കാളിയാക്കിയത്. ഗോസിപ്പ് കോളങ്ങളിൽ ദിലീപ് കാവ്യ വാർത്ത നിറഞ്ഞു നിന്നതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. എന്നാൽ വിവാഹത്തോടെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കടുത്ത പ്രതിസന്ധികൾ ആയിരുന്നു ഇവരെ തേടിയെത്തിയത്.

Advertisements

വിവാഹത്തിന് മുൻപ് വരെ സിനിമയിൽ സജിവമായിരുന്ന കാവ്യ മാധവൻ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. അതേ സമയം മുമ്പ് ഒരിക്കൽ കാവ്യ മാധവന്റെ തിരിച്ചുവരവിനെ കുറിച്ചും തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെയുള്ള പ്രതീക്ഷകൾ പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു.

Also Read
ഏറ്റവും സന്തോഷം തോന്നിയ നിമിഷം അതായിരുന്നു; കാവ്യ മാധവന്റെ തിരിച്ചു വരവിനെക്കുറിച്ച് ദിലീപ് അന്ന് പറഞ്ഞത്

കാവ്യ ഇനി സിനിമയിൽ അഭിനയിക്കുമോ എന്നതിനെ കുറിച്ച് തനിക്കറിയില്ല എന്ന മറുപടി ആയിരുന്നു ദിലീപ് നൽകിയത്. താൻ ആർക്കും അതിർവരമ്പുകൾ വെച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയിൽ സജീവം ആല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി കാവ്യ എത്താറുണ്ട്.

അച്ഛനെന്ന നിലയിൽ പത്തിൽ പത്ത് മാർക്ക് നേടാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും ഭർത്താവ് എന്ന നിലയിൽ തനിക്ക് മാർക്കിടേണ്ടത് കാവ്യയാണെന്നും ദിലീപ് പറയുന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ചും ദിലീപ് തുറന്നുപറഞ്ഞിരുന്നു.

ആദ്യമായി അച്ഛനായപ്പോഴാണ് താൻ അത്രയുമധികം സന്തോഷം ഒരുമിച്ച് അനുഭവിച്ചതെന്നും ദിലീപ് പറയുന്നു. അതേ സമയം വോയ്‌സ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നിവയാണ് ദിലീപിന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങൾ. സത്യനാഥനിൽ വീണാ നന്ദകുമാറും ബാന്ദ്രയിൽ തമന്നയുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്.

Also Read
ആ ഒരു തീരുമാനം ആലോചിച്ച് ഇന്നും സങ്കടം തോന്നാറുണ്ട്, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെയുണ്ടായത് ഗുരുവായൂരപ്പന്‍, രശ്മി സോമന്‍ പറയുന്നു

Advertisement