ആ ഒരു തീരുമാനം ആലോചിച്ച് ഇന്നും സങ്കടം തോന്നാറുണ്ട്, രശ്മി സോമന്‍ പറയുന്നു

337

മലയാള സിനിമാ സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി രശ്മി സോമന്‍. സിനിമയില്‍ കൂടെയും സീരിയലുകളില്‍ കൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകര്‍ സ്വീകരിച്ചത്.

അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലു കളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

വര്‍ഷങ്ങളായി ഒരുപാട് കണ്ണീര്‍ പരമ്പരകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാല്‍ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകര്‍ പറയുന്നത്.

Also Read: ദിലീപിന്റെ 148ാം ചിത്രം, നായികയായി പ്രണിത സുഭാഷ്, ആകാംഷയോടെ ആരാധകര്‍

ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രവും ഗുരുവായൂരപ്പനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് രശ്മി സോമന്‍. താന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തനിക്ക് തുണായായി എത്തിയത് ഗുരുവായൂരപ്പനാണെന്ന് രശ്മി പറയുന്നു.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അഭിനയത്തിലേക്ക് എത്തിയത്. ഹിറ്റ് സിനിമകളായ കല്യാണസൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയവയില്‍ നായികയായി എത്തേണ്ടിയിരുന്നത് താനായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തത് കൊണ്ട് നടന്നില്ലെന്നും രശ്മി പറയുന്നു.

Also Read: ഞാന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോള്‍ പരിഹാസവും ട്രോളുകളും, സച്ചിന്‍ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റ് താരമായത്, വിമര്‍ശകരോട് പൊട്ടിത്തെറിച്ച് ഊര്‍മിള ഉണ്ണി

താന്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാവണമെന്നായിരുന്നു വീട്ടുകാര്‍ക്ക ആഗ്രഹം. അതുകൊണ്ടുതന്നെ സിനിമയില്‍ നിന്നും ഒത്തിരി അവസരങ്ങള്‍ വന്നപ്പോഴെല്ലാം നോ പറയേണ്ടി വന്നുവെന്നും അതോര്‍ത്ത് ഇന്നും സങ്കടം തോന്നാറുണ്ടെന്നും രശ്മി പറയുന്നു.

Advertisement