അപ്പോൾ ഒരു ഹീറോയെ പോലെ ബാബുരാജ് വാണിയെ പൊക്കിയെടുത്തു ആശുപത്രിയിലേക്ക് പോയി, അവിടെ അഡ്മിറ്റ് ചെയ്തു, ആ അഞ്ചു ദിവസത്തിലാണ് അത് സംഭവിച്ചത്, പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

2427

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് നായിക ആയിരുന്നു നടി വാണി വിശ്വനാഥ്. ലേഡി ആക്ഷൻ ഹീറോ എന്നായിരുന്നു നടിയെ അറിയപ്പെട്ടിരുന്നത്. തെന്നിന്ത്യൻ സിനിമയിൽ നായകന്മാരേക്കാൾ ഹിറ്റുകൾ ഉണ്ടായിരുന്ന ആരാധകർ ഉണ്ടായിരുന്ന നായിക.

കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് നിരവധി വേഷങ്ങൾ മലയാള സിനിമയിൽ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്ന് ആയിരുന്നു. സിനിമ ഇന്നത്തെ അത്രത്തോളം റിയലിസ്റ്റിക്കും സ്ത്രീപക്ഷം സംസാരിക്കുകയും ചെയ്യാതിരുന്ന കാലത്തായിരുന്നു വാണി വിശ്വനാഥ് എന്ന സൂപ്പർ നായിക തീയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ചത്.

Advertisements

സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലും സജീവമായിരുന്നു വാണി വിശ്വനാഥ്. മലയാള സിനിമയിലെ വില്ലനായ ബാബുരാജിനെയാണ് വാണി വിശ്വനാഥ് വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വില്ലൻ നായികയുടെ കഴുത്തിൽ താലികെട്ടിയത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത വാണി വിശ്വനാഥ് മടങ്ങി വരുന്നു എന്ന വാർത്തകളും സജീവമാണ്.

Also Read
ഒരു കാലത്ത് തമിഴ് സിനിമയിലെ സൂപ്പർ ഭാഗ്യ നായിക, ഗ്രാമീണ വേഷങ്ങളിലെ പകരം വെക്കാനില്ലാത്ത നടി, പക്ഷേ: ലക്ഷ്മി മേനോന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ഇപ്പോഴിതാ 80 കളിലെയും 90 കളിലെയും തിരക്കുള്ള നടിമാരിൽ ഒരാൾ ആയിരുന്ന ഉഷ നാസർ ബാബുരാജും വാണിയും പ്രണയത്തിൽ ആയത് എങ്ങിനെ എന്ന് തുറന്നു പറഞ്ഞിരിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്. അമൃത ടീവിയിലെ ഒരു ഷോയ്ക്ക് ഇടയിൽ ആയിരുന്നു ഉഷയുടെ വെളിപ്പെടുത്തൽ.

ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും ഗ്യാങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിൽ ആയിരുന്നു എന്നും താൻ എപ്പോഴും വാണിക്ക് ഒപ്പമുണ്ടായിരുന്ന ആളായിരുന്നു എന്നുമാണ ഉഷ പറയുന്നത്. അതിനിടയിൽ എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നു.

ഞാൻ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാൽ മുറിഞ്ഞു. ആ സമയത്ത് ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ആശുപത്രിയിലേക്ക് പോയി. അവിടെ അഡ്മിറ്റ് ചെയ്തു. ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല.

ആ അഞ്ചു ദിവസത്തിലാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത് എന്നാണ് ഉഷ പറയുന്നത്. അതേ സമയം ഉഷയുടെ വീഡിയോക്ക് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഒരു പെണ്ണിന്റെ പാര മറ്റൊരു പെണ്ണുതന്നെ എന്നും ആ അഞ്ച് ദിവസം കൊണ്ട് മറ്റൊരു കുടുംബത്തെ വഴിയാധാരമാക്കി ഭാര്യയും രണ്ടു മക്കളും ഔട്ട് ആയി എന്നുമൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്.

ബാബുരാജിന്റെ ആദ്യ വിവാഹം സൂചിപ്പിച്ചു കൊണ്ടാണ് ഇത്തരം കമന്റുകൾ. 2002ൽ ആണ് നടി വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആർച്ച, അദ്രി എന്നീ പേരുകൾ ഉള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ആദ്യ വിവാഹത്തിൽ ബാബുരാജിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആൺമക്കളും ഉണ്ട്.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ വീഡിയോ കാണാം

Also Read
ലൊക്കേഷനിൽ വെച്ച് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു, വസ്ത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്ത് വലിച്ചെറിഞ്ഞു: ജോയ് മാത്യുവിന് എതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ

Advertisement