ഒരു കാലത്ത് തമിഴ് സിനിമയിലെ സൂപ്പർ ഭാഗ്യ നായിക, ഗ്രാമീണ വേഷങ്ങളിലെ പകരം വെക്കാനില്ലാത്ത നടി, പക്ഷേ: ലക്ഷ്മി മേനോന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

2697

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായിക നടി ആയിരുന്നു മലയാളിയായ ലക്ഷ്മി മേനോൻ. വിനയൻ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലെ സഹനടി ആയാണ് മലയാള സിനിമയിലേക്കുള്ള ലക്ഷ്മി മേനോന്റെ അരങ്ങേറ്റം.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ അവതാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്കും നടി സുപരിചിതയായി മാറിയിരുന്നു. എന്നാൽ തമിഴ് സിനിമാ ലോകത്തെ ഭാഗ്യ നായിക ആയാണ് ലക്ഷ്മി മേനോൻ അറിയപ്പെട്ടിരുന്നത്. 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലൂടെ തമിഴ് സിനിമാ രംഗത്തെ സൂപ്പർ നായിക പട്ടം ചൂടിയ ലക്ഷ്മി മേനോനെ തേടി പിന്നീട് നിരവധി ഹിറ്റ് സിനിമകളെത്തിയിരുന്നു.

Advertisements

കുംകി, കൊമ്പൻ തുടങ്ങിയ സിനിമകളിൽ ലക്ഷ്മി മേനോൻ ചെയ്ത വേഷങ്ങൾ പ്രേക്ഷക ഹൃദങ്ങൾ കീഴടക്കുന്നവ ആയിരുന്നു. അഭിനയിച്ച സിനിമകൾ എല്ലാം തുടരെ തുടരെ വിജയിച്ചതോടെ ലക്ഷ്മി മേനോന് കൈ നിറയെ അവസരങ്ങൾ ആണ് ലഭിച്ചത്. ഒരു വില്ലേജ് ഗേൾ എന്ന നിലയിലായിരുന്നു മിക്ക സിനിമകളിലും ലക്ഷ്മി മേനോൻ അഭിനയിച്ചത്.

Also Read
13 വയസു മുതൽ ആറു വർഷം തുടർച്ചയായി എന്നെ ലൈ ഗി ക മായി പീഡിപ്പിച്ചു, രക്തം വരുന്ന രീതിയിൽ ക്രൂരമായിരുന്നു പീഡനം; ഒരാൾ മാത്രമല്ല പലരും ഉണ്ടായിരുന്നു: ബിബി 5ൽ ലെച്ചു നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സുന്ദരപാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ലക്ഷ്മി മേനോൻ സ്വന്തമാക്കി. തമിഴിലാണ് പ്രശസ്തി നേടിയതെങ്കിലും ലക്ഷ്മി യഥാർത്ഥത്തിൽ മലയാളിയാണ്. ചില മലയാളം സിനിമകളിൽ വന്ന് മിനുട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ഇതിനി മുൻപ് ചെയ്തിരുന്നു. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ ലോകത്തേക്ക് എത്തിക്കുന്നത്.

രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ലക്ഷ്മി അഭിനയിക്കുകയായിരുന്നു. ലക്ഷ്മി മേനോൻ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. തുടർന്ന് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ ഈ സിനിമ പരാജയപെട്ടു. പിന്നീട് തമിഴ് സിനിമാ ലോകമാണ് ലക്ഷ്മി മേനോനെ കൈ പിടിച്ചുയർത്തുന്നത്.

സംവിധായകൻ പ്രഭു സോളമൻ കുംകി എന്ന സിനിമയിൽ നടിയെ നായികയാക്കി. ഈ സിനിമയിലെ പ്രകടനം കണ്ട് സംവിധായകൻ പ്രഭാകരൻ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിൽ ലക്ഷ്മിയെ നായികയാക്കി. ഇതിൽ ആദ്യം റിലീസ് ചെയ്ത സുന്ദരപാണ്ഡ്യൻ ആയിരുന്നു. രണ്ട് സിനിമകളും ഹിറ്റായി താരമായ ശേഷം ദിലീപ് നായകനായ അവതാരം എന്ന മലയാള സിനിമയിൽ
ലക്ഷ്മി അഭിനയിച്ചു.

തമിഴിലെ മുൻനിര നടിയായി ഉയരവെയാണ് ലക്ഷ്മി മേനോനെ സിനിമാ ലോകത്ത് നിന്ന് വളരെ പെട്ടെന്ന് കാണാതെ ആവുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷ്മി മേനോൻ സിനിമാ രംഗത്തില്ല. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്നത്. 2021 ലും 22ലും ഓരോ സിനിമകൾ ചെയ്‌തെങ്കിലും ഇവയൊന്നും ശ്രദ്ധനേടിയില്ല. ചന്ദ്രമുഖി 2 എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി മേനോൻ ഇപ്പോൾ.

കങ്കണ റണൗത്ത്, ലോറൻസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നടിയുടെ കരിയറിന് എന്ത് സംഭവിച്ചു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തതാണ് ലക്ഷ്മി മേനോന് വിനയായത് എന്നാണ് കാരണമായി പറയപ്പെടുന്നത്. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും നേരത്തെ ലക്ഷ്മി പറഞ്ഞിരുന്നു.

ഒരേ തരത്തിലുള്ള വേഷങ്ങളാണ് സംവിധായകർ നൽകുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇത് വളരെയധികം മടുപ്പുളവാക്കുന്നുണ്ട്. ഒരു ബ്രേക്കെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ശേഷം നല്ല കഥാപാത്രം ചെയ്യും. 2017 ൽ നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മോനോൻ പറഞ്ഞിരുന്നു. 12ാം ക്ലാസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ് താനെന്നും അന്ന് നടി പറയുകയുണ്ടായി.

എന്നാൽ പിന്നീട് നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി എത്തിയില്ല. കരിയറിൽ ശക്തമായ തിരിച്ചു വരവ്, പ്രത്യേകിച്ചും തമിഴ് സിനിമകളിലേക്ക് നടിമാരെ സംബന്ധിച്ച് ശ്രമകരമാണ്. പുതിയ സിനിമ ചന്ദ്രമുഖി 2 വിജയിച്ചാൽ വീണ്ടും ലക്ഷ്മി മേനോൻ സിനിമകളിൽ സജീവമാവും എന്നാണ് റിപ്പോർട്ടുകൾ.

Also Read
ലൊക്കേഷനിൽ വെച്ച് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു, വസ്ത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്ത് വലിച്ചെറിഞ്ഞു: ജോയ് മാത്യുവിന് എതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ

Advertisement