കല്യാണം എന്നാണ്, ലൈവായി കാമുകനെ വിളിച്ച് ശ്രീവിദ്യ മുല്ലച്ചേരി, പ്രണയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി

619

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. കാസർഗോഡുകാരിയായ ശ്രീവിദ്യ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിലും ഏരെ സജീവമായ താരത്തിന് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ പുതിയ ക്യു ആന്റ് എയിലൂടെ തന്റെ പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

Advertisements

വളരെ നാളുകളായുള്ള പ്രണയത്തെ കുറിച്ചും ഭാവി വരനെ ലൈവായി ഫോൺ വിളിച്ചും വിശേഷങ്ങൾ വീഡിയോയിൽ ശ്രീവിദ്യ പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരൻ വിവാഹിതൻ ആയത്. അതിന് ശേഷമാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശ്രീവിദ്യയെ തേടി എത്താൻ തുടങ്ങിയത്.

Also Read
ബിക്കിനി വരെ ധരിക്കാനും ഞാൻ തയ്യാറാണ്: വീണാ നന്ദകുമാർ അന്ന് പറഞ്ഞത് ഇങ്ങനെ, അന്തംവിട്ട് ആരാധകർ

കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും അതിന്റെ വിശേഷങ്ങൾ പങ്കുവെക്കണോയെന്നും ഭാവിവരനോട് ഫോൺ കോളിലൂടെ ശ്രീവിദ്യ ചോദിക്കുന്നതും പുതിയതായി പങ്കുവെച്ച വീഡിയോയിൽ കാണാം. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരൻ.

രാഹുലുമൊത്തുള്ള ചിത്രങ്ങൾ മുമ്പ് പലപ്പോഴായി ശ്രീവിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ സുരേഷ് ഗോപിയുടെ 251ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. അതേ സമയം മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ എത്തിയത്.

പിന്നീട് ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകൾ. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്. ജസ്റ്റ് മാരീഡ് തിങ്‌സ് എന്ന വെബ് സീരിസിൽ ആണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
38 ലും ഹോട്ടായി ശ്രുതി മേനോൻ; പുതിയ പ്രസ്താവന നടത്തിയപ്പോലെയെന്ന് നടി

Advertisement