38 ലും ഹോട്ടായി ശ്രുതി മേനോൻ; പുതിയ പ്രസ്താവന നടത്തിയപ്പോലെയെന്ന് നടി

266

മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരികയും മോഡലുമായ ശ്രുതി മേനോൻ. 2004 ൽ ലിജി ജെ പുല്ലപ്പള്ളി സംവിധാനം ചെയ്ത സഞ്ചാരം എന്ന സിനിമയിലൂടെയാണ് ശ്രുതി ആദ്യമായി സിനിമയിലേക്കെത്തുന്നത്.

പ്രണയവും സ്വവർഗരതിയും വിഷയമായ സിനിമയിൽ ശക്തമായ ലസ്ബിയൻ കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. അതിനുശേഷം മുല്ല അപൂർവരാഗം, ഇലക്ട്ര, കിസ്മത്ത് എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ച നടി മികച്ച അവതാരികയും കൂടിയാണ്.

Advertisements

ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രുതി പങ്കുവെച്ചൊരു ചിത്രമാണ് സംസാരവിഷയം.

Also Read
ഒട്ടിച്ചു വെച്ച ആ ടോപ്പ് പെട്ടെന്ന് അഴിഞ്ഞു വീണു, നമസ്തേ എന്ന് പറഞ്ഞ് കൈകൂപ്പി ഞാൻ അമർത്തി പിടിച്ചു, വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

കറുപ്പ് നിറത്തിലുള്ള അതീവ ഗ്ലാമറസ് വസ്ത്രത്തിലാണ് താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് ഞാൻ പുതിയൊരു പ്രസ്താവന നടത്തിയപ്പോലെയാണ് അനുഭവപ്പെടുന്നതെന്ന് ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചിട്ടുണ്ട്.

Also read
ബിക്കിനി വരെ ധരിക്കാനും ഞാൻ തയ്യാറാണ്: വീണാ നന്ദകുമാർ അന്ന് പറഞ്ഞത് ഇങ്ങനെ, അന്തംവിട്ട് ആരാധകർ

2015 ൽ, ഒരു മാസികയ്ക്ക് വേണ്ടിയുള്ള ശ്രുതിയുടെ ടോപ്ലെസ് ഫോട്ടോഷൂട്ട് വിവാദത്തിലേക്ക് നയിച്ചിരുന്നു. നിലവിൽ സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള സംഗീത കച്ചേരികൾക്കും ഉഗ്രം ഉജ്വലം ഷോയ്ക്കും അവതാരകയാണ് ശ്രുതി. 2017 ൽ കിസ്മത്ത് എന്ന് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നടി കരസ്ഥമാക്കിയിരുന്നു.

Advertisement