പെട്രോൾ പമ്പിൽ ജോലി ചെയ്തു, ബൈക്ക് മെക്കാനിക്കായി, കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തു: അഭിനയം നിർത്തിയ അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം

135

മലയാളത്തിലടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളിടെ പ്രിയ താരമായി മാറിയ നടനാണ് അബ്ബാസ്. തമിഴ് സിനിമകൾക്ക് പിന്നാലെ മലയാള സിനിമകളിലും പരസ്യ ചിത്രങ്ങളിൽ എല്ലാം തന്നെ താരം സജീവമായിരുന്നു.

എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ന്യൂസിലൻഡിൽ പെട്രോൾ പമ്പ് മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ.

Advertisements

Also Read
ലക്ഷ്മി പ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ് പ്രേക്ഷകർക്ക് ആവശ്യം, വൈകാതെ ജാസ്മിനും പുറത്താകും, വംളിപ്പെടുത്തലുമായി നിമിഷ

ഒരുമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അബ്ബാസ് തുറന്നു പറച്ചിൽ നടത്തിയത്. അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ:

ഇന്ത്യയിൽ ഒരു ആർടിസ്റ്റ് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചാലും അവർ ചെയ്യുന്ന മാറ്റു കാര്യങ്ങൾ സാകൂതം നിരീക്ഷിക്കപ്പെടും. ന്യൂസിലൻഡിൽ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാൻ പെട്രോൾ പമ്പിൽ ജോലി എടുത്തിട്ടുണ്ട്.

ബൈക്ക് മെക്കാനിക്ക് ആയി അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകൾ വളരെ ഇഷ്ടമാണ്. പിന്നെ, കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി എടുത്തിട്ടുണ്ട്. അഹം എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ സഹായിച്ചു.

ഇതിന് ഇടയിൽ ഞാൻ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ്ങിൽ സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തുവെന്നും അബ്ബാസ് പറയുന്നു. അതേ സമയം തനിക്ക് പരീക്ഷ എഴുതാൻ ഇഷ്ടമല്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് അബ്ബാസ്. ചോദ്യങ്ങൾക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാൽ ഞാൻ കൃത്യമായി പറഞ്ഞു കൊടുക്കും.

പക്ഷേ, എഴുതാൻ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളിൽ തോൽക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. രണ്ടു തവണയൊക്കെ ഞാൻ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കൾ കണ്ടെത്തി വീട്ടിൽ തിരിച്ചെത്തിക്കും.

Also Read
കിടിലൻ ഗ്ലാമറസ് ലുക്കിൽ റാംപ് വാക്കിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; കണ്ണുതള്ളി ആരാധകർ, വിഡിയോ വൈറൽ

മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലിൽ നിന്നു രക്ഷപ്പെടാൻ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലുമെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു.

Advertisement