Home Entertainment Celebrities

ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിൽ, യുവാവാനെ കെട്ടിപ്പിടച്ച് നിൽക്കുന്ന ചിത്രവുമായി താരം, അന്തംവിട്ട് ആരാധകർ

396

ഉലകനായകൻ കമലഹാസന്റേയും സരികയുടേയും മകളായ ശ്രുതി ഹാസൻ ഇന്ത്യൻ സിനിമാ രംഗത്തെ പ്രശസ്തയായ ഒരു നടിയും, ഗായികയും, മോഡലുമാണ്. തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്‌കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി.

പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു. സൂപ്പർഹിറ്റായ ധനുഷ് ചിത്രം 3 യിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ചില പുതിയ ചിത്രങ്ങളും ഇനി അഭിനയിക്കാനായി കരാറിൽ ഏർപ്പെട്ടിട്ടൂണ്ട്.

Advertisements

അതേ സമയം ശ്രുതി ഹാസന്റെ 35ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കൾക്ക് ഒപ്പം ശ്രുതി പിറന്നാൾ ആഘോഷിച്ചത്. തന്റെ ഇഷ്ടനിറമായ കറുപ്പാണ് പിറന്നാൾ ദിനത്തിലും അണിയാൻ താരം തിരഞ്ഞെടുത്തത്.

സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുമുണ്ടായിരുന്നു. ശ്രുതിക്കൊപ്പമുളള ചിത്രങ്ങൾ തമന്നയും മറ്റു സുഹൃത്തുക്കളും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പിറന്നാൾ ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ ആരാധകർക്കും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്.

പിറന്നാൾ ദിവസത്തെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അതിലെ ചില ചിത്രങ്ങളിൽ ശ്രുതി ഹസൻ ഒരു യുവാവിനെ കെട്ടി പിടിച്ചു നിൽക്കുന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ശ്രുതിയുടെ അടുത്ത സുഹൃത്തും നടിയുമായ തമന്ന ഭാട്ടിയയുമടക്കമുള്ള ശ്രുതിയുടെ സുഹൃത്തുക്കൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ഒപ്പമുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത് ശ്രുതി വീണ്ടും പ്രണയത്തിലാണോ എന്നോ ചോദ്യമാണ്. അതുപോലെ ശ്രുതി പ്രണയത്തിലാണെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്ന് റിപ്പോർട്ടുകളുണ്ട്.

ഡൽഹി സ്വദേശിയായ ശന്തനു ഡൂഡിൾ ആർട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്. ശന്തനുവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ശ്രുതിയുടെ ചിത്രങ്ങൾ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ഉയർന്നത്.

ഇതിന് മുൻപും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതോടെ ശ്രുതിയെ കുറിച്ചുള്ള കഥകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങി. ലണ്ടൻ സ്വദേശിയായ നടൻ മൈക്കിൾ കൊർസലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലായിരുന്നു എന്ന് നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്ന വിഷയമാണ്.

നാല് വർഷത്തെ ഡേറ്റിങ്ങിന് ശേഷം തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി കുറച്ച് നാളുകൾക്ക് മുൻപ് മൈക്കിൾ രംഗത്ത് വന്നിരുന്നു. മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയതുമാണ്.

വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ഒരിക്കൽ കമൽഹാസനൊപ്പം ശ്രുതിയും മൈക്കിളും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനടക്കം കുടുംബത്തിന്റെ പിന്തുണ ശ്രുതിയ്ക്ക് ഉണ്ടെന്ന കാര്യം കൂടി പുറംലോകം അറിഞ്ഞു.

Advertisement