അവന്റെ കൂടെ നാല് ദിവസം ഡേറ്റിന് പോയി ഓരോ ദിവസവും പ്രത്യേകതരം മൂഡ് ആയിരുന്നു, നാലാം ദിവസം അവൻ കരഞ്ഞു: വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

1211

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വിൻസി അലോഷ്യസ്. വികൃതി എന്ന 2019ൽ പുറത്തിറങ്ങി ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ നായികയായിയായണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങി താരം കൈയ്യടി നേടി.

താരത്തിന്റേത് ആയി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ ഇതാ തന്റെ സ്വഭാവത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് വിൻസി. രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥ ആയിരുന്നു.

Advertisements

ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിമുഖത്തിൽ പറയുന്നു. തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂ എന്ന് വിൻസി പറയുന്നു.

Also Read
അമീർ ഖാൻ ഫാത്തിമാ സനാ പ്രണയം, ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോ പുറത്ത്, പരിഹാസവുമായി ആരാധകർ

അതിന്റെ കാരണവും നടി തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു റിലേഷൻഷിപ്പിൽ ആണെങ്കിൽ ഞാൻ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫീലിംഗിൽ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും.

ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ അത് മനോഹരമാണ്’ ഞാൻ പ്രണയത്തിൽ ആണെന്ന് പറയും. റിലേഷൻഷിപ്പിൽ ആണെന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്. സംസാരിക്കുമ്പോൾ റിലേഷൻഷിപ്പെന്ന് വന്നാൽ നോ റിലേഷൻഷിപ്പ് ഡിഫെൻ എന്ന് പറയും.

എന്റെ സ്വഭാവ രീതികൾ വെച്ച് വിലയിരുത്താൻ ആർക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് ഞങ്ങൾ ഡേറ്റിംഗിന് പോയത്. അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്. ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും.

മൂന്നാം ദിവസം ചിൽ ആയിരിക്കും. നാലാം ദിവസം അവൻ കരയും. ബ്രേക്കപ്പിന്റെ വിഷമം മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും. ചില ആൾക്കാരുമായി പിരിയുമ്പോൾ വേദന തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്‌ക്കൊന്നും ഇപ്പോഴില്ലെന്നും നടി പറയുന്നു.

Also Read
നടി നവ്യാ നായർ ആശുപത്രിയിൽ; പ്രിയ കൂട്ടുകാരിയെ കാണാൻ ഓടിയെത്തി നിത്യാ ദാസ്

Advertisement