അമീർ ഖാൻ ഫാത്തിമാ സനാ പ്രണയം, ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോ പുറത്ത്, പരിഹാസവുമായി ആരാധകർ

2676

ലോകം മുഴുവൻ ആരാധകരുള്ള ബോളുവുഡ് സൂപ്പർതാരമാണ് നടൻ അമീർ ഖാൻ. ഏതാണ്ട് 30 വർഷത്തിൽ അധികമായി സിനിമാ രംഗത്തുള്ള അമീർ ഇന്ത്യൻ സിനിമയിൽ ഏറ്റവും മൂല്യമുള്ള നടന്മാരിൽ ഒരാളാണ്. ഇപ്പോൾ വല്ലപ്പോഴും ഒരു സിനിമയുമായാണ് അദ്ദേഹം എത്തുന്നത് എങ്കിലും അത് സൂപ്പർഹിറ്റ് ആക്കുകയും ചെയ്തിരിക്കും താരം.

അമീറിന്റെ സിനിമ പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ പ്രണയ കഥകളും. പ്രണയിചച്് വിവാഹം കഴിച്ച കിരൺ റാവുവുമായി പിരിഞ്ഞതിന് ശേഷം താരത്തിന്റെ പ്രണയ കഥകളിലെ ഏറ്റവും പുതിയ ഹീറോയിൻ ബോളിവുഡിലെ യുവനടി ഫാത്തിമ സനാ ഷെയ്ക്ക് ആണ്. രണ്ടുപേരും പ്രണയത്തിൽ ആണെന്നാണ് ഏറ്റവും പുതി ഗോസിപ്പുകൾ.

Advertisements

രണ്ടുപേരും പിക്കിൾ ബോൾ ഒരുമിച്ച് കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അതേ സമയം ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ മുമ്പ് റൂമറുകൾ വന്നപ്പോഴെല്ലാം രണ്ടുപേരും അത് തള്ളിയിരുന്നു.

Also Read
എന്തൊരു എളിമയും പെരുമാറ്റവും, അദ്ദേഹത്തെ പോലെയാവാന്‍ ഞാനും ആഗ്രഹിക്കുന്നു, വിക്രമിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് ടൊവിനോ

ഇത്തരം വാർത്തകളെ തള്ളിയ ഫാത്തിമ സന താരത്തിന്റെ കുടുംബവും ആയുള്ള ബന്ധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയെയും മകൾ ഇറയെയും ഉപേക്ഷിച്ചാണ് അമീർ തന്റെ സിനിമയുടെ സഹ സംവിധായക ആയിരുന്ന കിരണിനെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്.

ദീർഘമായ ദാമ്പത്യത്തിന് ശേഷം കിരണുമായുള്ള വിവാഹ ബന്ധവും അമീർ വേർപെടുത്തിയിരുന്നു. വേർപെട്ടെങ്കിലും തന്റെ ജീവിതത്തിലെ വേർപിരിക്കാൻ കഴിയാത്ത അദ്ധ്യായമാണ് കിരണെന്നാണ് താരം പറഞ്ഞത്. അതേ സമയം റെഡ്ഡിറ്റിൽ ആണ് അമീറിന്റെയൂം സനയുടേയും പുതിയ വീഡിയോ വന്നത്. അമീറും സനയും ഗോസിപ്പുകളെ തള്ളി കളയുന്നുണ്ട് എങ്കിലും ആരാധകർ അതൊന്നും വിശ്വസിച്ചിട്ടില്ല.

നേരത്തേ കിരണിന്റെ കാര്യത്തിലും ഇരുവരേയും ചേർത്ത് ഗോസിപ്പുകൾ വന്നപ്പോഴെല്ലാം രണ്ടുപേരും തള്ളിയിരുന്നു. ഒരിക്കലും തങ്ങളുടെ ബന്ധത്തെ സ്ഥിരീകരിക്കാനും തയ്യാറായിരുന്നില്ല. സമാന രീതി തന്നെയാണ് ഇതിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ആരാധകരുടേയും ട്രോൾ. ദംഗൽ എന്ന സിനിമയിൽ മകളും പിതാവുമായി അഭിനയിച്ചവർ ആണ് ഇരുവരും.

അതിന് ശേഷം ഫാത്തിമ സന അമീറിന്റെ കുടുംബവുമായി വലിയ ബന്ധവും ഉണ്ടാക്കിയിരുന്നു. ഇരുവരും കളിക്കുന്ന വീഡിയോയ്ക്ക് താഴെ ട്രോളിനും ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ പല തലമുറയിലെ ഭാര്യമാർ ഇങ്ങിനെ അറിയപ്പെടും, ജനറേഷൻ എക്സ്: ബഡിമാ, ജനറേഷൻ വൈ: ചോട്ടി മാ, ജനറേഷൻ ഇസഡ്: ഫാത്തിമാ എന്നാണ് ഒരു യൂസർ കുറിച്ചത് മമ്മി നമ്പർ 3 വരുന്നു എന്നാണ് മറ്റൊരാൾ കമന്റ് ഇട്ടത്.

Also Read
എനിക്ക് ശരിയെന്ന് തോന്നി, ആ തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 10 മാസമാകുന്നു, വെളിപ്പെടുത്തലുമായി അര്‍ജുന്‍ അശോകന്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Advertisement