എന്തൊരു എളിമയും പെരുമാറ്റവും, അദ്ദേഹത്തെ പോലെയാവാന്‍ ഞാനും ആഗ്രഹിക്കുന്നു, വിക്രമിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് ടൊവിനോ

95

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ.

Advertisements

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Also Read: ഞാന്‍ ഭയങ്കര ദേഷ്യക്കാരി, രമ്യയുമായി ഉണ്ടായ പ്രശ്‌നം ശരിക്കും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അന്‍ഷിത

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് താരം.

തന്റെ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പോയപ്പോള്‍ താമസിച്ച ഹോട്ടലില്‍ ആയിരുന്നു വിക്രമും ഉണ്ടായിരുന്നത്. പൊന്നിയന്‍ സെല്‍വന്‍ 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം വന്നതെന്നും വിക്രം അവിടെയുണ്ടെന്ന് കേട്ടപ്പോള്‍ തുള്ളിച്ചാടിക്കൊണ്ടായിരുന്നു കാണാന്‍പോയതെന്നും ടൊവിനോ പറയുന്നു.

Also Read: അയാളെ എനിക്ക് പാതിവഴിയില്‍ നഷ്ടപ്പെട്ടു, ഞങ്ങള്‍ ബ്രേക്കപ്പായി, പ്രണയം തകര്‍ന്നതിനെ കുറിച്ച് മനസ്സുതുറന്ന് അമൃത സജു

അദ്ദേഹത്തെ കണ്ട ദിവസം തനിക്ക് സ്വപ്‌നതുല്യമാണെന്നും അദ്ദേഹത്തെ കുറിച്ച് എന്ത് പറഞ്ഞാലും കൂടിപ്പോകില്ലെന്നും എളിമയും പെരുമാറ്റവും ഒക്കെ സ്വീറ്റാണെന്നും അദ്ദേഹത്തെ പോലെയാവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.

Advertisement