Home Entertainment Celebrities

അവന്റെ മരണം എന്നെ തളര്‍ത്തി, എനിക്കെന്നെ തന്നെ നഷ്ടമായി, ആദ്യ പ്രണയത്തെ കുറിച്ച് വിന്‍സി പറയുന്നു

381

മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്‌സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

Also Read: അയാളെ എനിക്ക് പാതിവഴിയില്‍ നഷ്ടപ്പെട്ടു, ഞങ്ങള്‍ ബ്രേക്കപ്പായി, പ്രണയം തകര്‍ന്നതിനെ കുറിച്ച് മനസ്സുതുറന്ന് അമൃത സജു

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും തന്റെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് വിന്‍സി. തന്റെ പ്രണയങ്ങളെല്ലാം ഒരാഴ്ച മാത്രമേ നിലനില്‍ക്കാറുള്ളൂവെന്നും അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണെന്നും വിന്‍സി പറയുന്നു.

Also Read: പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ്; കാസ്റ്റിങ് കൗച്ചിന് സമീപിച്ചയാളുടെ വിവരങ്ങൾ വെളിപ്പെടുത്തി നടി അഷിക

ഒരു റിലേഷന്‍ഷിപ്പിലാവുമ്പോള്‍ താന്‍ കുറേ ചിന്തിക്കും. ആ പ്രണയത്തില്‍ താന്‍ തന്റെ ഐഡിയോളജിയും എത്തിക്‌സും കൊണ്ട് വന്ന് അടിയാവുമെന്നും തന്റെ സ്വഭാവ രീതികള്‍ വെച്ച് തന്നെ വിലയിരുത്താന്‍ ആര്‍ക്കും പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ഡേറ്റിന് പോയ വ്യക്തി ഉക്കാര്യം പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് അയാള്‍ക്കൊപ്പം ഡേറ്റിന് പോയതെന്നും മുമ്പ് ബ്രേക്കപ്പിന്റെ വിഷമം ഉണ്ടായികിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കൂളാണെന്നും ആദ്യ പ്രണയം പ്ലസ് ടുവിവില്‍ പഠിക്കുമ്പോഴായിരുന്നുവെന്നും അയാള്‍ പെട്ടെന്ന് മരിച്ചുപോയി എന്നും താന്‍ തകര്‍ന്ന് പോയിരുന്നുവെന്നും വിന്‍സി പറയുന്നു.

Advertisement