ഞാന്‍ ഭയങ്കര ദേഷ്യക്കാരി, രമ്യയുമായി ഉണ്ടായ പ്രശ്‌നം ശരിക്കും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അന്‍ഷിത

279

ആദ്യ സീരിയല്‍ ആയ കൂടെവിടെയിലൂടെ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് അന്‍ഷിത. അടുത്തിടെ അന്‍ഷിത ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ചെല്ലമ്മ എന്ന താരം അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അന്‍ഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകന്റെ ഭാര്യ ദിവ്യ രംഗത്ത് എത്തിയിരുന്നു.

Advertisements

ഇതേ തുടര്‍ന്ന അന്‍ഷിത ഏറെ വിമര്‍ശനങ്ങളും കേട്ടിരുന്നു. തമിഴ് പരമ്പരയില്‍ അന്‍ഷിതയുടെ കോ ആക്ടര്‍ ആയ അര്‍ണവും അന്‍ഷിതയും തമ്മില്‍ അവിഹിത ബന്ധമാണ് എന്നായിരുന്നു ദിവ്യ പറഞ്ഞത്. അന്‍ഷിതയ്ക്കും അര്‍ണവിനും വിവാഹിതരാകാന്‍ വേണ്ടി ഗര്‍ഭിണിയായ തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.

Also Read: അയാളെ എനിക്ക് പാതിവഴിയില്‍ നഷ്ടപ്പെട്ടു, ഞങ്ങള്‍ ബ്രേക്കപ്പായി, പ്രണയം തകര്‍ന്നതിനെ കുറിച്ച് മനസ്സുതുറന്ന് അമൃത സജു

എന്നാല്‍ ഇതിലൊന്നും താരം പ്രതികരിച്ചില്ല. തന്റെ കരിയറുമായി മുന്നോട്ടുപോകുകയായിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അന്‍ഷിത. ഇപ്പോഴിതാ നടി രമ്യയുമായുള്ള വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തയിരിക്കുകയാണ് താരം.

താനും രമ്യയുമായുള്ള പ്രശ്‌നങ്ങള്‍ ആ ഫ്‌ലോറില്‍ തന്നെ വെച്ച് തീര്‍ത്തിരുന്നു. താന്‍ ആദ്യമായി ഉണ്ടാക്കിയ സാമ്പാറില്‍ തങ്കച്ചന്‍ ഉപ്പുവാരിയിട്ടുവെന്നും ഇതിന് ശേഷം താനും അവരുടെ കറിയില്‍ ഉപ്പിട്ടുവെന്നും അതിനിടെ ചേച്ചിയുടെ ഡ്രസ്സില്‍ ഉപ്പുവീണുവെന്നും അങ്ങനെയായിരുന്നു പ്രശ്‌നമുണ്ടായതെന്നും അന്‍ഷിത പറയുന്നു.

Also Read; പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

എന്നാല്‍ അത് അവിടെ വെച്ച് തന്നെ സോള്‍വ് ചെയ്തിട്ടുണ്ട്. അതൊന്നും സ്‌ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും താന്‍ ചെറുപ്പം മുതലേ വല്യ ദേഷ്യക്കാരിയാണെന്നായിരുന്നു എല്ലാരും പറഞ്ഞതെന്നും ശിവനെ പോലെ എന്ന് പറയുമായിരുന്നുവെന്നും എന്നാല്‍ തനിക്ക് വലിയ കോപം ഒന്നും ഇല്ലെന്നും താരം പറയുന്നു.

Advertisement