പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ്; കാസ്റ്റിങ് കൗച്ചിന് സമീപിച്ചയാളുടെ വിവരങ്ങൾ വെളിപ്പെടുത്തി നടി അഷിക

216

ടിക് ടോക് പോലെയുള്ള മീഡയകളിലൂടെ എത്തി ഇന്ന് മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒക്കെ സജീവമായി നിലനിൽക്കുന്ന ധാരാളം താരങ്ങളുണ്ട്. അവർക്കൊക്കെ തങ്ങളുടെ കരിയറിൽ ശോഭിക്കുവാൻ ഏറ്റവും വലിയ സാധ്യത തുറന്നു കൊടുത്തതും ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

അത്തരത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഷിക അശോകൻ. പ്ലസ് സൈസ് മോഡലുകളും സീറോ സൈസ് മോഡലുകളും സജീവമായി തന്നെ നിലനിൽക്കുന്ന ഫോട്ടോഷൂട്ട് രംഗത്ത് തന്റേതായ വ്യക്തിത്വവും വ്യത്യസ്ത തയും കൊണ്ട് വേറിട്ട് നിൽക്കുവാനാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്.

Advertisements

ഗ്ലാമറിന് പ്രാധാന്യം നൽകുന്നതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മോശം രീതിയിൽ ഉള്ള കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. അതേ സമയം ഹ്രസ്വ ചിത്രങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും വൻ പ്രേക്ഷക പ്രീതി നേടുവാൻ താരത്തിന് സാധിച്ചു.

ALSO READ- പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

ഇൻഡസ്ട്രിയിൽ ഒരു തുടക്കകാരിയായി വരുമ്പോൾ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാവും. അത്തരം അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് അഷിക വെളിപ്പെടുത്തിയിരുന്നു. മിസ്സിങ് ഗേൾ എന്ന ഈ സിനിമയ്ക്ക് ശേഷം എനിക്കൊരു തമിഴ് സിനിമ വന്നിരുന്നു. എന്നെ വിളിച്ച കാസ്റ്റിങ് കോർഡിനേറ്റർ പറയുന്നത് സമാന്തയെ ഇന്റസ്ട്രിയിലേക്ക് കൊണ്ടുവന്നത് താനാണെന്നാണ്. അയാളെന്നെ വളരെയധികം കൺവിൻസ് ചെയ്തു. എത്ര എജ്വുക്കേറ്റഡ് ആണ് എന്ന് പറഞ്ഞാലും ഒരു സെക്കന്റിൽ നമ്മളും അത് വിശ്വസിച്ച് പോകും. താനങ്ങനെ ഷൂട്ടിന് പോയി ഒരു ദിവസം കാരവാനിൽ വന്നിരുന്നു, അഷിക ഒരു രണ്ട് മണിക്കൂർ കണ്ണടച്ചു തന്നാൽ 25 ലക്ഷത്തിന്റെ കാർ ഒരു മാസത്തിനകം ഞാൻ എത്തിക്കാം എന്നാണ് അയാൾ പറഞ്ഞത്. ആ ഒരു നിമിഷം എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നെന്നാണ് അഷിക പറഞ്ഞത്.

അതേസമയം, കാസ്റ്റിംഗ് കൗച്ചിനെതിരെ പരാതി എന്ത് കൊടുത്തില്ല, ആരാണ് അയാൾ എന്നൊക്കെ ചോദിക്കുന്നവർക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് അഷിക. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് അഷിക പ്രതികരിക്കുന്നത്. പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഷിക.

ALSO READ-ഓഡിയോ ക്ലിപ്പ് പ്രചരിച്ചപ്പോൾ തളർന്നില്ല; കേരളത്തിൽ ഹോട്ടൽ മുറിയിലെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴാണ് ഞെട്ടിയത്; യഥാർഥത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി അൻഷിത

അന്ന് അയാൾ തന്റെ കൈയിൽ കയറിപിടിച്ചു, രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ ആയിരുന്നു വാഗ്ദാനം. ഈ കാര്യത്തിൽ ഒരു പരാതി കൊടുത്താൽ കൂടിപ്പോയാൽ എന്ത് സംഭവിക്കാനാണ്. പിന്നെ ഇങ്ങനെയുള്ള ആൾക്കാരുടെ പിന്നാലെ പോകാൻ തനിക്ക് സമയമില്ല. കരിയറിൽ വളരെ ഫോക്കസ് ചെയ്ത് നിൽക്കുന്ന സമയത്ത് എന്തിന് തന്റെ സമയം വെറുതെ പാഴാക്കി കളയുന്നതെന്ന് അഷിക ചോദിക്കുന്നു.

തന്നെ കൊണ്ട് കൊടുക്കാൻ പറ്റുന്ന അവബോധം താൻ എല്ലാവർക്കും കൊടുത്തിട്ടുണ്ട്. ഇത് കേൾക്കുന്ന എല്ലാവർക്കും മനസിലാകും ഇത് ആരാണെന്നും, ഇത് എന്താണെന്നും. ഇത് ആരാണെന്ന് മനസിലായ ഒരുപാട് പേർ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അഷിക പറഞ്ഞി.

ഇയാൾ പട്ടാമ്പിക്കാരനായ വ്യക്തിയാണ്. പേര് ഞാൻ പറയുന്നില്ല. സിയോൺ ക്രിയേഷൻസ് എന്ന പറയുന്നതാണ് ഇയാളുടെ ഏജൻസി. കൊച്ചിയിലാണ് ഓഫീസ്. കാസ്റ്റിംഗ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നതെന്നും അഷിക വെളിപ്പെടുത്തി.

Advertisement